സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പുറത്താകുന്നവര്‍ക്ക് മറ്റു ജോലി നല്‍കണമെന്ന് യു.പി.എസ്.സി

news18
Updated: February 12, 2019, 5:59 PM IST
സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ പുറത്താകുന്നവര്‍ക്ക് മറ്റു ജോലി നല്‍കണമെന്ന് യു.പി.എസ്.സി
malayalamnews18.com
  • News18
  • Last Updated: February 12, 2019, 5:59 PM IST
  • Share this:
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷ വരെയെത്തി പരാജയപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശിപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഇതു സംബന്ധിച്ച ശിപാര്‍ശ യു.പി.എസ്.സി കേന്ദ്ര സര്‍ക്കാരിന് കൈമാറി. കൈയെത്തുംദൂരത്ത് സിവില്‍ സര്‍വീസ് നഷ്ടമാവുന്നവരെ ഭരണമേഖലയില്‍ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാര്‍ക്കും റാങ്കും അനുസരിച്ചായിരിക്കും ഇത്തരക്കാരെ സര്‍വീസില്‍ നിയമിക്കുക. ഒഡീഷയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗത്തില്‍ യുപിഎസ്സി അധ്യക്ഷന്‍ അരവിന്ദ് സക്സേനയാണ് ഇത്തരമൊരു ശിപാര്‍ശയെ കുറിച്ച് വെളിപ്പെടുത്തിയത്.

ഓരോ വര്‍ഷവും പത്തുലക്ഷത്തോളം പേരാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ മാത്രമേ പ്രാഥമികപരീക്ഷ വിജയിക്കുന്നുള്ളൂ. മെയിന്‍ പരീക്ഷ കടക്കുന്ന 3,000 ഉദ്യോഗാര്‍ഥികളില്‍നിന്ന് അഭിമുഖവും കഴിഞ്ഞ് ഏതാണ്ട് 600 പേരാണ് സിവില്‍ സര്‍വീസ് നേടുന്നത്. ബാക്കിയുള്ള അതിസമര്‍ഥരായ ഉദ്യോഗാര്‍ഥികളില്‍ പലരും മറ്റു വഴികളിലേക്ക് തിരിയുകയാണ് പതിവ്. ഇത്താരക്കാരുടെ കഴിവ് ഉപയോഗപ്പെടുത്തുകയെന്നതാണ് യു.പി.എസ്.സി പുതിയ ശിപാര്‍ശയിലൂടെ ലക്ഷ്യമിടുന്നത്. 2016 ലും യുപിഎസ്സി ഇത്തരമൊരു ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ അതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചില്ല.

Also Read അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: തീരുമാനം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

First published: February 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading