അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: തീരുമാനം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂനപക്ഷ പദവി നിലനില്‍ക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ യുപിഎ സര്‍ക്കാര്‍ കാലത്ത് കേന്ദ്രം നല്‍കിയ അപ്പീലാണ് വിശാല ബഞ്ച് പരിഗണിക്കുക
news18
Updated: February 12, 2019, 5:12 PM IST
news18
Updated: February 12, 2019, 5:12 PM IST
ന്യൂഡൽഹി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ന്യൂനപക്ഷ പദവി നിലനില്‍ക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ യുപിഎ സര്‍ക്കാര്‍ കാലത്ത് കേന്ദ്രം നല്‍കിയ അപ്പീലാണ് വിശാല ബഞ്ച് പരിഗണിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബഞ്ച് നിശ്ചയിക്കും.
സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ഇല്ലെന്ന വിധിക്കെതിരെ യുപിഎ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2016ൽ ബിജെ പി സർക്കാർ ഈ അപ്പീൽ പിൻവലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. 1968ലെ അസീസ് ബാഷ കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്ലിം സർവകലാശാല കേന്ദ്ര സർവകലാശാലയാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനുശേഷമാണ് സർവകലാശാല ഭേദഗതി ബിൽ നിലവിൽ വന്നത്. 2006ലാണ് അലഹബാദ് ഹൈക്കോടതി സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽൽകുന്ന നിയമത്തിലെ വകുപ്പ് എടുത്തുകളഞ്ഞത്.

Loading...