advertisement

Coronavirus Outbreak LIVE:പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹാജരോടു കൂടിയ അവധിയുമായി കോളേജുകൾ

Last Updated:

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബങ്ങളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ട് വന്നവരെ മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു.

Coronavirus Outbreak LIVE Updates: പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ ബന്ധുക്കളാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.രോഗബാധിതർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.
പത്തനംതിട്ട റാന്നി ഐത്തല സ്വദേശികള്‍ ഇറ്റലിയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വെനീസ്- ദോഹ ക്യൂആര്‍ 126 വിമാനത്തിൽ കഴിഞ്ഞ മാസം 29നാണ് നാട്ടിലെത്തിയത്.  വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു.
advertisement
ഇവരില്‍നിന്നാണ് ഇറ്റലിയില്‍നിന്നെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍ തെറ്റായ രീതിയിലാണു പെരുമാറിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus Outbreak LIVE:പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഹാജരോടു കൂടിയ അവധിയുമായി കോളേജുകൾ
Next Article
advertisement
AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ
AI ഉപയോഗിച്ച് ദുരുപയോഗം; 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതം ഗംഭീർ കോടതിയിൽ
  • ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയിൽ AI ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിച്ചതിന് കേസ് ഫയൽ ചെയ്തു

  • സോഷ്യൽ മീഡിയയിലും ഓൺലൈൻ വ്യാപാര സൈറ്റുകളിലും ഗംഭീറിന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തതായി പരാതി

  • 16 പ്രതികൾ ഉൾപ്പെടുന്ന കേസിൽ 2.5 കോടി രൂപ നഷ്ടപരിഹാരവും വ്യാജ ഉള്ളടക്കം നീക്കം ചെയ്യാനും ആവശ്യപ്പെട്ടു

View All
advertisement