വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ഗീസറിലെ ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചു. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ ഇവരുടെ അഞ്ചുവയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാന് ഭില്‍വാര ജില്ലയിലാണ് സംഭവം. ശിവ് നാരായണ്‍ (37), ഭാര്യ കവിത ( 35) എന്നിവരാണ് മരിച്ചത്. ഹോളി കഴിഞ്ഞ് എട്ടാമത്തെ ദിവസത്തെ ആഘോഷമായ ശീതള അഷ്ടമി ആഘോഷിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഏറെ നേരം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍ നിന്ന് മൂവരും പുറത്തുവരാതിരുന്നതോടെ, ബന്ധുക്കള്‍ വാതിലില്‍ മുട്ടി വിളിച്ചു. പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ മൂവരും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ഗീസര്‍ ഓണ്‍ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.