ന്യൂഡൽഹി: ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കണമെന്നാണ് റെയിൽവേക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്രാമീണ മേഖലകൾക്കും ഒറ്റപ്പെട്ട പ്രദേശങ്ങൾക്കുമായി ട്രെയിനുകളിൽ ഐസോലേഷൻ വാർഡുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതിനൊപ്പം വെന്റിലേറ്ററുകൾ നിർമിക്കാനും തീരുമാനമുണ്ട്.
കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിക്കാണ് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് വെന്റിലേറ്ററുകൾ നിർമിക്കാനുള്ള ചുമതല. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവും നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതു സംബന്ധിച്ച നിർദേശമുണ്ടായത്.\
You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]COVID 19| മുഖ്യമന്ത്രിയെ പുലർച്ചെ ഒന്നരയ്ക്ക് വിളിച്ചാൽ എന്തു സംഭവിക്കും? പെരുവഴിയിൽ കുടുങ്ങിയവർക്ക് പറയാനുള്ളത് [NEWS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]നിലവിലുള്ള നോൺ എസി കോച്ചാണ് കപൂർത്തലയിലെ ഫാക്ടറിയിൽ ആദ്യമായി ഐസൊലേഷൻ വാർഡായി മാറുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു. എത്ര രോഗികളെ ഉൾക്കൊള്ളാനാകുമെന്നതടക്കമുള്ള തീരുമാനങ്ങൾ ഉടനുണ്ടാകും. ഡിസൈന് അന്തിമരൂപം നൽകി കഴിഞ്ഞാൽ വൈകാതെ തന്നെ ഐസൊലേഷൻ വാർഡ് തയാറാകും.
അതേസമയം, വെന്റിലേറ്റർ നിർമാണമാണ് റെയിൽവേക്ക് മുന്നിലുള്ള കനത്ത വെല്ലുവിളി. ചെന്നൈയിലെ ഫാക്ടറിയിൽ ഒരു മാതൃക ഉണ്ടാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവിലുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആധുനികമായ വെന്റിലേറ്റർ നിർമിക്കുന്നതിനുള്ള പരിശ്രമം തുടരുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
രാജ്യത്ത് ആകെ എത്ര വെന്റിലേറ്ററുകളാണ് ഉള്ളതെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. നാൽപതിനായിരത്തോളം വെന്റിലേറ്ററുകളേ ഉണ്ടാകൂവെന്നാണ് അനൗദ്യോഗിക വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.