ന്യൂഡൽഹി:
മഹാരാഷ്ട്ര സർക്കാരിന്റെ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച ബിജെപിക്ക്
ശിവസേന എംപി
സഞ്ജയ് റൗത്തിന്റെ മറുപടി. ഭാഭിജി പപ്പടം കഴിച്ചതു കൊണ്ടല്ല ആളുകൾ കോവിഡ് മുക്തരായതെന്നാണ് സഞ്ജയ് റൗത്ത് വ്യക്തമാക്കിയത്.
ശരീരത്തിൽ കോവിഡ് -19 നെതിരെ പോരാടുന്നതിന് ആവശ്യമായ
ആന്റി ബോഡികൾ വികസിപ്പിക്കാൻ ഭാഭി ജി പപ്പഡ് ബ്രാൻഡിന് കഴിവുണ്ടെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ
അർജുൻ റാം മേഘ്വാളിന്റെ വാദത്തെ പരാമർശിച്ചുകൊണ്ടായിരുന്നു റൗത്തിന്റെ പരിഹാസം.
'ധാരാളം ആളുകൾ കോവിഡ് മുക്തരായത് എങ്ങനെയെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാഭിജി പപ്പടം കഴിച്ചതു കൊണ്ടാണോ അവരൊക്കെ രോഗമുക്തരായത്?'-റൗത്ത് പറഞ്ഞു.
അര്‍ജുൻ റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് -19 സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമങ്ങളെ വിമർശിക്കുന്നതിൽ മുൻനിരക്കാരനായിരുന്നു മേഘ്വാള്‍.
കോവിഡിനെതിരെ നടക്കുന്നത് രാഷ്ട്രീയ യുദ്ധമല്ല, പകരം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള യുദ്ധമാണെന്ന് റാവത്ത് പറഞ്ഞു.
ധാരാവി ഉള്‍പ്പെടെയുള്ള ചേരികളിൽ രോഗവ്യാപനം തടയാന്‍ സർക്കാരിന് കഴിഞ്ഞു. എന്റെ അമ്മയ്ക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 30,000ത്തിലധികം പേർ മഹാരാഷ്ട്രയിൽ രോഗമുക്തരായി.
എങ്ങനെയാണ് ഇത് സംഭവിച്ചത്? ചേരിപ്രദേശമായ ധാരാവിയിലടക്കം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. മുംബൈ കോര്‍പ്പറേഷന്‍ പ്രര്‍ത്തനങ്ങളെ ലോകാരോഗ്യസംഘടനയും അഭിനന്ദിച്ചതാണ്- റൗത്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.