നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഫോട്ടോയെടുക്കാൻ ശ്രമിച്ച വിദേശ സഞ്ചാരിയെ താജ്മഹലിന് മുന്നിൽ പശു ആക്രമിച്ചു

  ഫോട്ടോയെടുക്കാൻ ശ്രമിച്ച വിദേശ സഞ്ചാരിയെ താജ്മഹലിന് മുന്നിൽ പശു ആക്രമിച്ചു

  തെരുവ് പശുക്കളുടെ ആക്രമണത്തിൽ ആർക്കെങ്കിലും ജീവഹാനി ഉണ്ടായാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്

  cow-attack

  cow-attack

  • News18
  • Last Updated :
  • Share this:
   ലക്നൗ: താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരിക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ ഡെന്മാർക്ക് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. താജ്മഹൽ കാണുന്നതിനായി ഗൈഡിനൊപ്പമെത്തിയതായിരുന്നു ഡെന്മാർക്ക് സ്വദേശി നീൽക്സ്.

   കാഴ്ചകൾ കണ്ടും ചിത്രം പകർത്തിയും വരുന്നതിനിടെ താജ്മഹലിന്റെ പടിഞ്ഞാറ് വശത്തുള്ള ഗേറ്റിന് സമീപം വച്ചു തെരുവിൽ അലഞ്ഞു നടക്കുകയായിരുന്ന പശുവിന്റെ ആക്രമണത്തിനിരയാകുകയായിരുന്നു. തെരുവിലെ പശുക്കളുടെ ചിത്രം പകർത്തുന്നതിനിടെ അപ്രതീക്ഷിതമായി ആയിരുന്നു ആക്രമണം. പരിക്കേറ്റ നീല്‍ക്സിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് എസ്എൻ മെഡിക്കൽ കോളേജിലേക്കും മാറ്റി. കൈ അനക്കരുതെന്നാണ് ഇയാൾക്ക് ഡോക്ടർമാര്‍ നൽകിയിരിക്കുന്ന നിർദേശം.

   Also Read-13 വർഷം മുമ്പുള്ള ലൈംഗിക പീഡനം: ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

   താജ്മഹലിന് ചുറ്റും അലയുന്ന പശുക്കൾ സഞ്ചാരികൾക്ക് പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് ഗൈഡുകൾ പറയുന്നത്. യുപിയിലെ തെരുവ് പശുക്കള്‍ ഉയർത്തുന്ന അപകടസാധ്യതയെക്കുറിച്ച് ലോക്സഭയിലും പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബിജെപിക്കെതിരായ ആയുധമായിട്ടാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചത്.
   First published: