advertisement

വെന‌സ്വേല പ്രതിഷേധത്തിൽ ട്രംപിൻ്റെ കോലം കത്തിച്ച് തീ പടർന്നുപിടിച്ച് പൊള്ളലേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Last Updated:

വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡോണൾഡ‍് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയാണ് അപകടം

കല്യാണ സുന്ദരം
കല്യാണ സുന്ദരം
ചെന്നൈ: സിപിഎം സംഘടിപ്പിച്ച സ്വാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധ പരിപാടിയിൽ പെട്രോളൊഴിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
നാഗപട്ടണത്ത് വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിക്കിടെയാണ് അപകടം. ജനുവരി 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.
വേളാങ്കണ്ണി പോലീസ് പരിധിയിലുള്ള അഗര ഒരത്തൂർ ജംഗ്ഷനിലാണ് പ്രതിഷേധ സൂചകമായി ട്രംപിന്റെ കോലം കത്തിച്ചത്. പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്രോൾ കുപ്പി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഈ ബഹളത്തിനിടയിൽ പെട്രോൾ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ കൈലിയിൽ തീ പടരുകയും ചെയ്തു. ഇതിൽ അദ്ദേഹത്തിന്റെ രണ്ട് കാലുകൾക്കും ഇടതുകൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പോലീസും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഒരത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം ഈ മാസം 13ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.
advertisement
പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് 25-ാം തീയതി വീണ്ടും ഒരത്തൂർ സർക്കാർ മെഡിക്കൽ കോളേജിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം അന്തരിച്ചു. സംഭവത്തിൽ വേളാങ്കണ്ണി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Summary: A local leader of the Communist Party of India (Marxist) has died from burn injuries sustained during a protest organized by the party in Nagapattinam. The accident occurred while the protesters were attempting to burn an effigy of US President Donald Trump. The protest was held to condemn the United States' actions regarding the arrest of Venezuelan President Nicolás Maduro. The deceased has been identified as Kalyanasundaram (45), the CPM Branch Secretary of Verkudi. He passed away while undergoing treatment for his injuries.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വെന‌സ്വേല പ്രതിഷേധത്തിൽ ട്രംപിൻ്റെ കോലം കത്തിച്ച് തീ പടർന്നുപിടിച്ച് പൊള്ളലേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു
Next Article
advertisement
Kerala Budget 2026:  വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി  തിരുവനന്തപുരത്ത് 'വി.എസ്. സെന്റർ'; ബജറ്റിൽ 20 കോടി രൂപ
Kerala Budget 2026: വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് 'വി.എസ്. സെന്റർ'; ബജറ്റിൽ 20 കോടി രൂപ
  • തിരുവനന്തപുരത്ത് വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി വി.എസ്. സെന്റർ സ്ഥാപിക്കാൻ 20 കോടി രൂപ

  • 2026-27 ബജറ്റിൽ 10,189 കോടി രൂപ പ്രാദേശിക സർക്കാരുകളുടെ വികസനത്തിനായി മാറ്റി വെച്ചു

  • 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ കഴിഞ്ഞു

View All
advertisement