CPM| 'പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പുറത്ത് അറിയുന്നില്ല; കേന്ദ്രകമ്മിറ്റി പരാജയം'; ചർച്ചയിൽ പ്രതിനിധികള്‍
- Published by:Rajesh V
- news18-malayalam
- Reported by:Arun V V
Last Updated:
പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഇത് പുറത്തറിയുന്നില്ലെന്നും ഉത്തരേന്ത്യയിലടക്കം എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു
മധുര: കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ രാജ്യം അറിയുന്നില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചയിൽ പ്രതിനിധികള്‍. കേന്ദ്ര കമ്മിറ്റി പരാജയമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. രണ്ട് പിണറായി സര്‍ക്കാരുകളുടെയും വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയിൽ എത്തുന്നില്ല. പിണറായി സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഇത് പുറത്തറിയുന്നില്ലെന്നും ഉത്തരേന്ത്യയിലടക്കം എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
സ്ത്രീ പങ്കാളിത്തം പാർട്ടിയിൽ കൂടുതൽ ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് തെലങ്കാനയിൽ നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി. തെലങ്കാനയിൽ ഇടത് പാർട്ടികളുടെ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്നു. സിപിഐയുമായി രണ്ടുതവണ ചർച്ച നടത്തി. ഇടതുമുന്നണി രൂപീകരണ നീക്കം പൂർണ വിജയത്തിൽ എത്തിയില്ല.
അതേസമയം പൊതുചര്‍ച്ചയിൽ പ്രതിനിധികൾ കേരളത്തെ പ്രശംസിച്ചു. ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധികളാണ് കേരള സിപിഎമ്മിനെ പ്രശംസിച്ചത്. തുടർച്ചയായി ഭരണം നേടിയത് കേരള പാർട്ടിയുടെ വിജയമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
പ്രായപരിധി നിബന്ധനക്കെതിരെ സംസ്ഥാന ഘടകങ്ങള്‍
75 വയസ്സ് എന്ന പ്രായ നിബന്ധന ഒഴിവാക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നു. കമ്മറ്റികളിൽ ഉൾപ്പെടാനുള്ള യോഗ്യത പ്രായം മാത്രമാകരുത്. പ്രവർത്തന പരിചയവും പ്രവർത്തന പാരമ്പര്യവും പരിഗണിക്കണം. നേതാക്കൾ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നത് ഗുണം ചെയ്യില്ല. അനുഭവസമ്പത്ത് പാർട്ടി പ്രയോജനപ്പെടുത്തണമെന്ന് ഗ്രൂപ്പ് ചർച്ചകളിലാണ് പൊതുവികാരം ഉയര്‍ന്നത്.
advertisement
പ്രായപരിധി ഒഴിവാക്കണമെന്ന് കേരള ഘടകത്തിലും അഭിപ്രായം ഉയര്‍ന്നു. ഗ്രൂപ്പ് ചർച്ചയിൽ നാലുപേർ ഈ അഭിപ്രായം ഉയര്‍ത്തി. സമ്മേളനത്തിലെ പൊതു ചർച്ചയിലും ആവശ്യം ഉന്നയിക്കാൻ ധാരണയായി.
പ്രായ പരിധി: ഒഴിയുന്നത് തലപ്പൊക്കമുള്ള നേതൃനിര
പി ബിയിൽ നിന്ന് ഒഴിയേണ്ടി വരുന്നത് ആറു നേതാക്കൾ . പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സൂര്യകാന്ത് മിശ്ര, മണിക് സർക്കാർ, സുഭാഷിണി അലി, ജി രാമകൃഷ്ണൻ എന്നിവർ ഒഴിയും. കേന്ദ്ര കമ്മിറ്റിയിലും വൻമാറ്റം ഉണ്ടാകും. പി കെ ശ്രീമതിയും എ കെ ബാലനും ഒഴിയേണ്ടി വരും.
advertisement
Summary: CPM party congress delegates criticizes central committee for its failure to showcase achievements of Pinarayi governments outside kerala.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Madurai,Madurai,Tamil Nadu
First Published :
April 03, 2025 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
CPM| 'പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പുറത്ത് അറിയുന്നില്ല; കേന്ദ്രകമ്മിറ്റി പരാജയം'; ചർച്ചയിൽ പ്രതിനിധികള്‍