Mohammed Shami| 'നോമ്പെടുക്കാത്ത ഷമി ദൈവത്തിന് മുന്നിൽ കുറ്റക്കാരൻ, മറുപടി പറയേണ്ടി വരും'; അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ്
- Published by:Rajesh V
- news18-malayalam
Last Updated:
ഓസ്‌ട്രേലിയക്കെതിരെ നടന്ന ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനൽ മത്സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം
ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്കെതിരെ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫി സെമി മത്സരത്തിനിടെ ഷമി വെള്ളം കുടിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പറഞ്ഞു.
വ്രതമെടുക്കുക എന്നത് മുസ്ലിമിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണ്. ആരോഗ്യവാനായ ഒരു സ്ത്രീക്കും പുരുഷനും ദൈവം നിർബന്ധമാക്കിയതാണ് അത്. ഇന്നലെ ഒരു പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഷമി മത്സരത്തിനിടയിൽ വെള്ളം കുടിച്ചു. അദ്ദേഹം കളിക്കുന്നതിനര്‍ത്ഥം ആരോഗ്യവാനാണെന്നാണ്. ആ സമയത്ത് നോമ്പ് എടുക്കാതിരുന്നത് ശരിയായില്ല. തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിനും സമുദായത്തിനും നൽകുന്നത്. നോമ്പ് പിടിക്കാത്തതിലൂടെ വലിയ കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ശരിഅത്തിന്റെ കണ്ണുകളില്‍ അദ്ദേഹം ക്രിമിനലാണ്. ഇതിന് താരം ദൈവത്തോട് മറുപടി പറയേണ്ടിവരും'- എ എന്‍ ഐ പുറത്തുവിട്ട വീഡിയോയില്‍ റസ്വി പറയുന്നു.
advertisement
#WATCH | Bareilly, UP: President of All India Muslim Jamaat, Maulana Shahabuddin Razvi Bareilvi says, "...One of the compulsory duties is 'Roza' (fasting)...If any healthy man or woman doesn't observe 'Roza', they will be a big criminal...A famous cricket personality of India,… pic.twitter.com/RE9C93Izl2
— ANI (@ANI) March 6, 2025
advertisement
അതേസമയം ഷമിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്. റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടിൽ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെതിയതോടെ വിഷയം കൂടുതൽ ചർച്ചയായിരിക്കുകയാണ്.
advertisement
Summary: All India Muslim Jamaat (AIMJ) President Maulana Shahabuddin Razvi Bareilvi, on Thursday criticised cricketer Mohammed Shami for not observing Roza (fast) during the ongoing Ramadan month and even called him a criminal.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 06, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Mohammed Shami| 'നോമ്പെടുക്കാത്ത ഷമി ദൈവത്തിന് മുന്നിൽ കുറ്റക്കാരൻ, മറുപടി പറയേണ്ടി വരും'; അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ്


