Cyclone Fengal| തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി

Last Updated:

503 മില്ലി മീറ്റർ മഴയാണ് കൃഷ്ണഗിരിയിലെ ഉത്തംഗരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്

(PTI)
(PTI)
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത കനത്ത മഴയിൽ തമിഴ്നാട്ടിൽ കനത്ത നാശനഷ്ടങ്ങള്‍. ചെന്നൈയിലും പോണ്ടിച്ചേരിയിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൃഷ്ണഗിരി, ധർമപുരി, അരൂർ പട്ടണങ്ങളിൽ കനത്ത മഴയാണ് പെയ്തത്. നിർത്താതെ പെയ്യുന്ന മഴ കാരണം ഗതാഗത സംവിധാനങ്ങളും തടസപ്പെട്ടു. വില്ലപുരത്തും കനത്ത മഴയാണ്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
300 വർഷത്തിനിടെ കൃഷ്ണഗിരിയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇതെന്ന് പിഎംകെ സംസ്ഥാന അധ്യക്ഷൻ അൻപുമണി രാംദാസ് പറഞ്ഞു. 503 മില്ലി മീറ്റർ മഴയാണ് ഉത്തംഗരയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധർമപുരിയിലെ ഹരൂർ 331 മി. മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയിൽ വാഹനങ്ങൾ ഉൾപ്പെടെ ഒഴികിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ 20 വാഹനങ്ങളെങ്കിലും ഒഴുകിപ്പോയതായാണ് റിപ്പോർട്ട്.
advertisement
കനത്ത മഴ റെയിൽ‌ ​ഗതാ​ഗത്തേയും ബാധിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 50 ഓളം ട്രെയിൻ സർവീസുകളെ ബാധിച്ചു. വിക്രവണ്ടിക്കും മുണ്ടിയമ്പാക്കത്തിനും ഇടയിലുള്ള പാലം നമ്പർ 452-ൽ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഗതാഗതം നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്തത് ചെന്നൈ- തെക്കൻ, മധ്യ തമിഴ്‌നാട് ജില്ലകൾക്കിടയിലെ ​ഗതാ​ഗതത്തെ ബാധിച്ചു.
advertisement
;
ചെന്നൈയ്ക്കും തിരുനെൽവേലിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും നാഗർകോവിലിനും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും മധുരൈയ്ക്കും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ് എന്നിങ്ങനെ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് സ്ഥിതിഗതികൾ വഷളാക്കി. ചില ട്രെയിനുകൾ ഒന്നുകിൽ വില്ലുപുരം/വിരുദാചലം സ്റ്റേഷനുകളിൽ നേരത്തേ അവസാനിപ്പിക്കുകയോ ആർക്കോണം വഴി ചെന്നൈ എഗ്മോറിലോ താംബരത്തിലോ എത്താൻ വഴി തിരിച്ച് വിടുകയോ ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Cyclone Fengal| തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement