പാകിസ്ഥാൻ പ്രയോഗിച്ചത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുതെന്ന നിബന്ധനയോടെ അമേരിക്ക നൽകിയ മിസൈൽ
Last Updated:
ഭീകരരെ നേരിടാനായി കർശന നിബന്ധനകളോടെ ആയിരുന്നു മിസൈലുകൾ അമേരിക്ക പാകിസ്ഥാന് കൈമാറിയത്
ന്യൂഡൽഹി: പാകിസ്ഥാൻ പ്രയോഗിച്ചത് ഇന്ത്യക്കെതിരേ ഒരിക്കലും പ്രയോഗിക്കരുത് എന്ന നിബന്ധനയോടെ അമേരിക്ക കൈമാറിയ മിസൈൽ. ഭീകരരെ നേരിടാനായി കർശന നിബന്ധനകളോടെ ആയിരുന്നു മിസൈലുകൾ അമേരിക്ക പാകിസ്ഥാന് കൈമാറിയത്.
2006ല്‍ 500 അംരാം മിസൈലുകളാണ് പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയത്. 4000 കോടി രൂപയുടെ മിസൈലുകള്‍ കൈമാറുമ്പോള്‍ ഇന്ത്യക്ക് എതിരേ പ്രയോഗിക്കരുത് എന്നായിരുന്നു പ്രധാന നിബന്ധന. ഭീകര പ്രവര്‍ത്തകരെ നേരിടാന്‍ മാത്രം ഉപയോഗിക്കണം എന്നായിരുന്നു രണ്ടാമത്തെ നിബന്ധന. മറ്റ് രാജ്യങ്ങളുമായി യുദ്ധമുണ്ടായാലും ഉപയോഗിക്കരുത് എന്നും കരാറില്‍ പറഞ്ഞിരുന്നു. എഫ് 16 വിമാനത്തില്‍ നിന്ന് മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതാണ് മിസൈല്‍.
advertisement
അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ എന്ന അംരാം എഫ്. 16 വിമാനത്തില്‍ നിന്നു പ്രയോഗിക്കാന്‍ നിര്‍മിച്ചതാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുക മാത്രമല്ല അമേരിക്കയുമായുള്ള കരാര്‍ ലംഘിക്കുക കൂടിയാണ് പാകിസ്ഥാന്‍ ചെയ്തത്. അംരാം മിസൈലിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പാക് നീക്കത്തിനെതിരേ അമേരിക്ക കഴിഞ്ഞവര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2019 11:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാൻ പ്രയോഗിച്ചത് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കരുതെന്ന നിബന്ധനയോടെ അമേരിക്ക നൽകിയ മിസൈൽ