ഡല്‍ഹി സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് ഡോ.അദീലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്‌

Last Updated:

ആവര്‍ത്തിച്ച് പണം ചോദിക്കുന്നതായും ശമ്പളം മുന്‍കൂറായി നല്‍കണമെന്നും പണം അത്യാവശ്യമാണെന്നും ഇയാള്‍ ചാറ്റില്‍ വ്യക്തമായി പറയുന്നുണ്ട്

 (Image: Sourced)
(Image: Sourced)
ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന് സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. പണം ലഭിക്കുന്നതിന് ഇയാള്‍ തീവ്രശ്രമം നടത്തിയതായി വെളിപ്പെടുത്തുന്ന ചാറ്റുകളാണ് പുറത്തുവന്നതെന്ന്  വൃത്തങ്ങള്‍ പറഞ്ഞു. ഡോ. അദീലിന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നും അവയില്‍ ചിലത് അയാളുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഈ പ്രധാന സംഭാഷണങ്ങള്‍ ഇയാളുടെ മൊബൈല്‍ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നതായി അവര്‍ പറഞ്ഞു.
വീണ്ടെടുത്ത ചാറ്റുകളില്‍ കൈയ്യില്‍ പണമില്ലാത്തതിന്റെ നിരാശയാണ് വ്യക്തമാക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ''കാരണം, അയാള്‍ ആവര്‍ത്തിച്ച് പണം ചോദിക്കുന്നതായും, കൂടുതല്‍ കൃത്യമായി പറയുകയാണെങ്കില്‍ ശമ്പളം മുന്‍കൂറായി നല്‍കണമെന്നും ചാറ്റില്‍ ആവശ്യപ്പെടുന്നു. തനിക്ക് പണം അത്യാവശ്യമാണെന്നും ഇയാള്‍ ചാറ്റില്‍ വ്യക്തമായി പറയുന്നുണ്ട്,'' അവര്‍ പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ്, ഒമ്പത് തീയതികളിലാണ് ഡോ. അദീല്‍ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. പണത്തിന്റെ അത്യാവശ്യം വ്യക്തമാക്കുന്ന ഈ അഭ്യര്‍ത്ഥനയും ഡല്‍ഹി സ്‌ഫോടനം സംബന്ധിച്ച ഗൂഢാലോചനയും തമ്മില്‍ ബന്ധമുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
തന്റെ പദ്ധതികള്‍ നടപ്പിലാക്കാനായിരിക്കാം ഇയാള്‍ പണം ആവശ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രതികള്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകെ 26 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. അതില്‍ എട്ട് ലക്ഷം രൂപ അദീലിന്റെ സംഭാവനയാണ്.
നവംബര്‍ 10ന് ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ചാവേര്‍ ഡോ. ഉമര്‍ ഉന്‍ നബിക്ക് അഭയം നല്‍കിയെന്നാരോപിച്ച് ഫരീദാബാദ് സ്വദേശിയായ സോയബിനെ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് സോയബ്.
advertisement
ഡോ. ഉമറിന് താമസിക്കാന്‍ സ്ഥലം നല്‍കുക മാത്രമല്ല, ആക്രമണത്തിന് മുമ്പ് ചരക്കുകള്‍ എത്തിക്കാന്‍ ഇയാൾ സഹായിക്കുകയും ചെയ്തുവെന്ന് എന്‍ഐഎ പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതോടെ സ്‌ഫോടനത്തിന് പിന്നിലെ ശൃംഖല കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ എന്‍ഐഎ എല്ലാ സൂചനകളും പിന്തുടരുകയാണ്. പ്രാദേശിക പോലീസിന്റെ സഹായത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്യുന്നു.
ഡോ. മുസമ്മില്‍ ഷക്കീല്‍ ഗാനായ്, ഡോ. അദീല്‍ അഹമ്മദ് റാത്തല്‍, ഡോ. ഷഹീന്‍ സയീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് വാഗേ, സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ അമീര്‍ റാഷിദ് അലി, സാങ്കേതിക സഹായം നല്‍കിയ ജാസിര്‍ ബിലാല്‍ വാനി എന്നിവരാണ് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ മറ്റുള്ളവർ.\
advertisement
Summary: WhatsApp chats revealing the financial difficulties of Dr. Adeel Ahmed Rather, arrested in connection with the Delhi blast case, one month before the explosion, have been released. Sources said the leaked chats indicate that he made desperate attempts to secure money. Sources further informed that Dr. Adeel's WhatsApp chats have been recovered, and some of them clearly indicate his financial condition.
മലയാളം വാർത്തകൾ/ വാർത്ത/India/
ഡല്‍ഹി സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് ഡോ.അദീലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്‌
Next Article
advertisement
ഡല്‍ഹി സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് ഡോ.അദീലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്‌
ഡല്‍ഹി സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് ഡോ.അദീലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്‌
  • ഡോ. അദീല്‍ അഹമ്മദ് റാത്തറിന് ഡല്‍ഹി സ്‌ഫോടനത്തിന് ഒരു മാസം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ചാറ്റുകള്‍ വെളിപ്പെടുത്തുന്നു.

  • ഡോ. അദീല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ പണം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു, ശമ്പളം മുന്‍കൂറായി നല്‍കണമെന്നും.

  • ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് 26 ലക്ഷം രൂപ പിരിച്ചെടുത്തതില്‍ എട്ട് ലക്ഷം രൂപ ഡോ. അദീലിന്റെ സംഭാവന.

View All
advertisement