വിമാനത്തിനുള്ളിൽ യാത്രക്കാരന്‍ മരിച്ചു; ഡൽഹി- ദോഹ ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി
- Published by:Rajesh V
- news18-malayalam
Last Updated:
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം (6E-1736) വഴിതിരിച്ചുവിട്ടു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. ശേഷം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. അപ്പോഴേക്കും യാത്രക്കാരന്‍ മരിച്ചു.
പാകിസ്ഥാന്‍ വ്യോമ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. നൈജീരിയൻ സ്വദേശിയായ യാത്രക്കാരന്‍ മരിച്ചുവെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി എന്ന വാര്‍ത്തയാണ് ആദ്യം വന്നത്. വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് യാത്രക്കാരന് അസ്വാസ്ഥ്യമുണ്ടായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടത്. ശേഷം ദോഹയിലേക്ക് പോകും.
Also Read- 1507 മീറ്റർ! ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
advertisement
60കാരനായ നൈജീരിയന്‍ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. വിമാനം കറാച്ചിയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ യാത്രക്കാരന്‍ മരിച്ചു. രാവിലെ 8.41നാണ് ദോഹ ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. 11 മണിക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ശേഷമാണ് ദോഹയിലേക്ക് പുറപ്പെടുക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റംവരും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 13, 2023 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്തിനുള്ളിൽ യാത്രക്കാരന്‍ മരിച്ചു; ഡൽഹി- ദോഹ ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി