ഡൽഹി മെട്രോ റെക്കോർഡ് നേട്ടത്തിൽ; ചൊവ്വാഴ്ച യാത്ര ചെയ്തത് 69.9 ലക്ഷം യാത്രക്കാർ
- Published by:Sarika KP
- news18-malayalam
Last Updated:
ഡൽഹി മെട്രോയുടെ ഇതുവരെയുള്ള സർവകാല റെക്കോർഡ് ആണിത്.
പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ, ചൊവ്വാഴ്ച റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡൽഹി മെട്രോ. 69.9 ലക്ഷം യാത്രക്കാരാണ് ഒരൊറ്റ ദിവസം കൊണ്ട് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത് എന്നാണ് റിപ്പോർട്ട്. കോവിഡിന് മുൻപും ശേഷവും ഉള്ള കണക്കുകൾ അടക്കം പരിശോധിച്ച ശേഷമാണ് ഇത്. ഡൽഹി മെട്രോയുടെ ഇതുവരെയുള്ള സർവകാല റെക്കോർഡ് ആണിത്. തിങ്കളാഴ്ച 68.1 ലക്ഷം യാത്രക്കാർ എന്ന റെക്കോഡ് നേടിയെങ്കിലും ചൊവ്വാഴ്ചത്തെ യാത്രക്കാരുടെ കണക്കുകൾ പുറത്തുവന്നത് അതും മറികടക്കുകയായിരുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പുള്ള സമയത്തും രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ചും മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു എന്നും ഇപ്പോൾ സാധാരണ നിലയിലെത്തിയെന്നും മെട്രോ അധികൃതർ വ്യക്തമാക്കി. 19.1 ലക്ഷം യാത്രക്കാർ യെല്ലോ ലൈനിലും , ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലട്രോണിക് സിറ്റിയിലേക്കുള്ള ബ്ലൂ ലൈനിൽ 14.9 ലക്ഷവും യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ഡിഎംആർസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Also read-രണ്ടാം മോദി സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി; ഡെപ്യൂട്ടി സ്പീക്കർ കസേരയിൽ ഇതുവരെ ആളില്ല
advertisement
വിറ്റ മൊത്തം ടിക്കറ്റുകളും, യാത്രക്കാർ ഉപയോഗപ്പെടുത്തുന്ന മെട്രോ കാർഡുകളും ഉൾപ്പെടുത്തിയുള്ള വിവരങ്ങളിൽ നിന്നാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. രക്ഷാബന്ധൻ അനുബന്ധിച്ചുള്ള തിരക്ക് കൂടാതെ വരാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ തിരക്കും ഇനി അനുഭവപ്പെട്ടേക്കാം. യാത്രക്കാർ ഇനി കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഒരു മെട്രോ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഡിഎംആർസിയുടെ ജീവനക്കാരുടെ പ്രയത്‌നത്തിന്റെയും ഡൽഹി -എൻസിആർ നിവാസികളുടെ പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് കമ്മ്യൂണിക്കേഷൻസ് പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ വ്യക്തമാക്കി.
advertisement
പരിസ്ഥിതി സൗഹൃദ ഗതാഗത സേവനങ്ങൾ നൽകി മേഖലയിലുടനീളമുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണനയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നൽകുന്നുണ്ട്. ആളുകൾക്ക് വിശ്വസനീയവും സുസ്ഥിരവുമായ ഗതാഗത മാർഗം ഉറപ്പാക്കുക എന്നതാണ് തങ്ങളുചെ ലക്ഷ്യമെന്നും അനൂജ് ദയാൽ കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സൗകര്യത്തെ മുൻനിർത്തി, പിങ്ക് ലൈൻ, ഗ്രേ ലൈൻ, ഗ്രീൻ ലൈൻ എന്നിവ ഉൾപ്പെടുത്തി പുതിയ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചതോടെ മഹാമാരിക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കാനും ഡൽഹി മെട്രോക്ക് സാധിച്ചു. എന്നാൽ 2020- ലെ കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹി മെട്രോയുടെ യാത്രക്കാരിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏകദേശം രണ്ടു വർഷത്തോളംമന്ദഗതിയിൽ പ്രവർത്തിച്ചതിന് ശേഷം, കഴിഞ്ഞ വർഷമാണ് എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചുകൊണ്ട് ഡൽഹി മെട്രോ പ്രവർത്തനം പഴയതു പോലെ പുനരാരംഭിച്ചത്.ർഡ് ആണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 31, 2023 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി മെട്രോ റെക്കോർഡ് നേട്ടത്തിൽ; ചൊവ്വാഴ്ച യാത്ര ചെയ്തത് 69.9 ലക്ഷം യാത്രക്കാർ