ട്രാക്ടർ റാലിയിൽ പ്രശ്നം സൃഷ്ടിക്കാൻ 308 പാക് ട്വിറ്റർ അക്കൗണ്ടുകളുടെ ശ്രമമെന്ന് ഡൽഹി പൊലീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ വഴി നടക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പറയുന്നു.
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്ന 308 പാക് ട്വിറ്റർ അക്കൗണ്ടുകൾ ശ്രമിക്കുന്നതായി ഡൽഹി പൊലീസ്. പാകിസ്ഥാനിൽനിന്നുള്ള 308 ട്വിറ്റർ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന ട്വീറ്റുകൾ ഇടുന്നുണ്ട്. ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ വഴി നടക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് പറയുന്നു.
കിസാൻ മോർച്ചയുടെ തീരുമാനത്തെ മാനിച്ചുകൊണ്ട് ഡൽഹി പോലീസ് ഞായറാഴ്ച ദേശീയ തലസ്ഥാനത്തിനുള്ളിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ കർഷക യൂണിയനുകളെ അനുവദിച്ചതായി അറിയിച്ചു. സമാധാനപരമായ പ്രതിഷേധത്തിൽ പ്രശ്നമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായുള്ള സൂചന നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനാൽ കർശന ജാഗ്രതയോടെയാണ് അനുമതി നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കർഷക പ്രതിഷേധത്തിന് പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന 308 ട്വിറ്റർ ലിങ്കുകൾ പാകിസ്ഥാൻ ഹാൻഡിലുകളുമായി ബന്ധിപ്പിച്ചതായി കണ്ടെത്തി. പൂർണ്ണമായ സുരക്ഷാ ക്രമീകരണങ്ങൾക്കനുസൃതമായി തീരുമാനിച്ച പ്രദേശങ്ങളിലാണ് ട്രാക്ടർ റാലി നടത്താൻ അനുമതി നൽകിയത്. ഹരിയാന പോലീസിനെയും ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ”ഡൽഹി പോലീസ് പറഞ്ഞു. ട്രാക്ടറുകളുടെ എണ്ണം ഉടൻ അന്തിമമായി തീരുമാനിക്കും.
advertisement
'കർഷകർ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യില്ലെന്നും അതാത് അതിർത്തികളിലേക്ക് മടങ്ങുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ട്രാക്ടർ റാലി തിക്രി, സിങ്കു, ഗാസിപ്പൂർ അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ച് ട്രാക്ടർ റാലി നടത്തിയശേഷം കർഷകർ വീണ്ടും അതിർത്തികളിലേക്കു മടങ്ങും'- ഡൽഹി പോലീസ് ഇന്റലിജൻസ് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പതക് പറഞ്ഞു. സിങ്കുവിൽ നിന്ന് കാഞ്ചവാല, ബവാന, ചന്ദി അതിർത്തി, കെഎംപി എക്സ്പ്രസ് വേ എന്നിവയിലൂടെ കടന്നുപോകുകയും തുടർന്ന് സിങ്കുവിലേക്ക് മടങ്ങുകയും ചെയ്യും.
You May Also Like- 'സമര സ്ഥലത്ത് രാഷ്ട്രീയക്കാരെ വേണ്ട'; കോൺഗ്രസ് നേതാവിനെ ഓടിച്ചു, കാർ അടിച്ചു തകർത്തു കർഷകർ
advertisement
"തിക്രി അതിർത്തിയിൽ നിന്ന് നാഗ്ലോയിയിലേക്ക് പോയി നജഫ്ഗഡ്, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ എന്നിവയിലൂടെ കടന്നുപോകും. ഗാസിപൂർ അതിർത്തിയിൽ നിന്ന് റാലി 56 അടി റോഡിലേക്ക് പോയി കുണ്ട്ലി-ഗാസിയാബാദ്-പൽവാൾ എക്സ്പ്രസ് വേയിലൂടെ കടന്നുപോകുന്ന അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് മടങ്ങും," പതക് പറഞ്ഞു. ട്രാക്ടർ റാലിക്ക് സമരം ചെയ്യുന്ന കർഷകർക്ക് ഡൽഹി പോലീസിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതായി സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
“ഞാൻ നേരത്തെ പറഞ്ഞതുപോലെ, കിസാൻ ഗന്ത്ര പരേഡ് ജനുവരി 26 ന് സമാധാനപരമായി നടക്കും,” അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധിക്കുന്ന കർഷകർ 100 കിലോമീറ്റർ ട്രാക്ടർ റാലി ഡൽഹിയിൽ നടത്തുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 26 ന് ഡൽഹി പോലീസ് തങ്ങൾക്ക് ട്രാക്ടർ പരേഡിന് അനുമതി നൽകിയിട്ടുണ്ടെന്ന് കർഷക നേതാവ് അഭിമന്യു കോഹറും വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 25, 2021 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രാക്ടർ റാലിയിൽ പ്രശ്നം സൃഷ്ടിക്കാൻ 308 പാക് ട്വിറ്റർ അക്കൗണ്ടുകളുടെ ശ്രമമെന്ന് ഡൽഹി പൊലീസ്