റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കവെ എയര്‍ കണ്ടീഷണര്‍ തലയിലേക്ക് വീണ് പതിനെട്ടുകാരന്‍ മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125(എ), 106 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷണര്‍ (എസി) തലയിലേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റാണ് പതിനെട്ടുകാരന്റെ തലയില്‍ വീണത്. ഡോരിവാലന്‍ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. കെട്ടിടത്തിന് താഴെ സ്‌കൂട്ടറിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ജിതേഷ്(18), പ്രാണ്‍ഷു(17) എന്നിവരുടെ നേരെയാണ് എസി വന്നുപതിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രാണ്‍ഷു നിലവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
'' ശനിയാഴ്ചയാണ് സംഭവത്തെപ്പറ്റി ദേശ് ബന്ധു റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റാണ് യുവാക്കളുടെ തലക്കു മുകളിൽ പതിച്ചത്.,'' മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125(എ), 106 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
August 19, 2024 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കവെ എയര്‍ കണ്ടീഷണര്‍ തലയിലേക്ക് വീണ് പതിനെട്ടുകാരന്‍ മരിച്ചു