കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു

Last Updated:

മാതാപിതാക്കളുടെ രോഗം യുവാവിനെ കടുത്ത വിഷമത്തിലാക്കിയിരുന്നു. അവരെ തനിക്ക് നഷ്ടമാകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നു

കൊൽക്കത്ത: വയോധികരായ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ച വിഷമത്തിൽ യുവാവ് ജീവനൊടുക്കി. മകന്‍റെ മരണവിവരം അറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയിലാണ് ദുഃഖകരമായ സംഭവം. മാതാപിതാക്കളുടെ രോഗത്തെ തുടർന്ന് സുരജിത് കെറാനി (38) എന്ന യുവാവാണ് തൂങ്ങിമരിച്ചത്.
സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന സുരജിതിനൊപ്പമായിരുന്നു മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. വയോധികരായ ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത് മുതൽ തന്നെ യുവാവ് കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് ഇയാളുടെ ഭാര്യ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ച പിതാവ് തിൻകാരി (81) വീട്ടിൽ തന്നെ ക്വറന്‍റീനിൽ തുടരുകയായിരുന്നു. അമ്മയുടെ അവസ്ഥ മോശമായതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
advertisement
മാതാപിതാക്കളുടെ രോഗം യുവാവിനെ കടുത്ത വിഷമത്തിലാക്കിയിരുന്നു. അവരെ തനിക്ക് നഷ്ടമാകുമോയെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നതായാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ. ആകെ വിഷാദത്തിലായിരുന്ന സുരജിത്ത്, ഇക്കഴിഞ്ഞ ശനിയാഴ്ച സ്വന്തം മുറിയിൽ നിന്നും പുറത്തു വന്നിരുന്നില്ല. ഭാര്യ പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ സുരജിത്തിനെ കാണുന്നത്. മകന്‍റെ മരണവിവരം അറിഞ്ഞ ഞെട്ടലിൽ ഹൃദയാഘാതമുണ്ടായി 81കാരനായ പിതാവും മരണപ്പെടുകയായിരുന്നു.
'മാതാപിതാക്കളുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കയിൽ എന്‍റെ ഭർത്താവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നു. ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളെ അദ്ദേഹം അത്രയ്ക്ക് സ്നേഹിച്ചിരുന്നു അതിൽ തെറ്റൊന്നുമില്ല. പക്ഷെ അദ്ദേഹം ഇല്ലെങ്കിൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് പോലും ചിന്തിച്ചില്ല. എന്നെയും മകനെയും കുറിച്ചും ചിന്തിച്ചില്ല' എന്നായിരുന്നു സുരജിതിന്‍റെ ഭാര്യ രൂപയുടെ വാക്കുകൾ.
advertisement
ഭർത്താവും ഭർത്തൃപിതാവും മരണപ്പെട്ടതോടെ കുടുംബ ചിലവുകൾക്കായി സർക്കാരിന്‍റെ സഹായം തേടിയിരിക്കുകയാണ് രൂപ. ഇവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു
Next Article
advertisement
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ 2125 കുപ്പി മരുന്ന് മാറി നൽകി
  • തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് മാറി നൽകി.

  • പാക്കിങ്ങിലെ പിഴവിനെ തുടർന്ന് 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയശേഷം പിഴവ് കണ്ടെത്തി.

  • ഗ്ലോബെല ഫാർമ നിർമ്മിച്ച ടെമൊസോളോമൈഡ്-100 പാക്കിങ്ങിൽ എറ്റോപോസൈഡ്-50 ഗുളികയാണ് വിതരണം ചെയ്തത്.

View All
advertisement