കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തിൽ വീണ ഐഫോണ്‍ ഭക്തന് തിരിച്ചു നൽകും
- Published by:ASHLI
- news18-malayalam
Last Updated:
ക്ഷേത്രഭണ്ഡാരത്തിൽ എത്തുന്ന എന്തും ദേവൻ്റെ സ്വത്തായി കണക്കാക്കപ്പെടുമെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ ഐഫോൺ തിരികെ നൽകാൻ ക്ഷേത്ര അധികൃതർ വിസമ്മതിച്ചത്
ചെന്നൈ: തിരുപ്പോരൂർ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഭക്തൻ്റെ ഐഫോണ്‍ തിരികെ നൽകാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചതായി ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) മന്ത്രി പി കെ ശേഖർബാബു അറിയിച്ചു. ക്ഷേത്രഭണ്ഡാരത്തിൽ എത്തുന്ന എന്തും ദേവൻ്റെ സ്വത്തായി കണക്കാക്കപ്പെടുമെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ ഐഫോൺ തിരികെ നൽകാൻ ക്ഷേത്ര അധികൃതർ വിസമ്മതിച്ചത്.
മാസങ്ങൾക്ക് മുമ്പാണ് സംഭവം. കുടുംബത്തോടൊപ്പം പ്രാർഥനയ്‌ക്കായി ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു. ഫോൺ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ ഡിസംബർ 19ന് ഭണ്ഡാരം എണ്ണാനായി തുറക്കുമ്പോൾ തിരികെയെത്താനാണ് ആവശ്യപ്പെട്ടത്. ഫോൺ കണ്ടെത്തിയെങ്കിലും തിരികെ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ALSO READ: കാണിക്കയിടുന്നതിനിടെ ഭക്തൻ്റെ ഐഫോണ്‍ ക്ഷേത്രഭണ്ഡാരത്തിൽ; അത് ഇനി ദൈവത്തിൻ്റെതെന്ന് ഭാരവാഹികൾ
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വകുപ്പിൻ്റെ എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് ദിനേശിന് ഫോൺ ഉടൻ ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഫോൺ തിരികെ നൽകാനുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ദിനേശന് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കുമാരവേൽ ഭക്തന് ഫോൺ തിരികെ നൽകുന്നതിന് കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 06, 2025 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തിൽ വീണ ഐഫോണ്‍ ഭക്തന് തിരിച്ചു നൽകും


