advertisement

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കുംഭമേള; മാസ്ക് ഇല്ല, ശാരീരിക അകലമില്ല; 102 പോസിറ്റീവ് കേസുകൾ

Last Updated:

കോവിഡ് 19 കാരണം ഏകദേശം 50 ശതമാനം ഭക്തർ മാത്രമാണ് ഇത്തവണ കുംഭ മേളയിൽ പങ്കെടുത്തിട്ടുള്ളത്.

ഹരിദ്വാർ: ഉത്തരാഖണ്ഡ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇതോടെ മിക്ക സംസ്ഥാനങ്ങളും രാത്രി കർഫ്യൂവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പ്രഖ്യാപിക്കാൻ നിർബന്ധിതരായി. എന്നാൽ, കുംഭമേളയ്ക്കായി ആയിരക്കണക്കിന് ഭക്തർ ഒത്തു കൂടിയ ഹരിദ്വാറിൽ ഈ ഉത്തരവുകളൊന്നും ബാധകമല്ല. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ നിരവധി ഭക്തരാണ് ഇവിടെ ഒത്തു കൂടിയത്.
ഭക്തർ തെർമൽ സ്ക്രീനിംഗ്, മാസ്ക് ധരിക്കൽ എന്നിങ്ങനെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടു. കുംഭ് അഡ്മിനിസ്ട്രേഷനും ഇക്കാര്യത്തിൽ പരാജയപ്പെട്ടു. എന്നാൽ മഹാകുംഭിന്റെ ‘ഷാഹി സ്‌നാൻ’ വേളയിൽ സംസ്ഥാന ഭരണകൂടം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുവെന്ന് മുഖ്യമന്ത്രി തിറത്ത് സിംഗ് റാവത്ത് അവകാശപ്പെട്ടു.
advertisement
തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ‘ഷാഹി സ്‌നാൻ’ വേളയിൽ 31 ലക്ഷത്തിലധികം ഭക്തർ നദിയിൽ മുങ്ങിയതായി കുംഭമേള പൊലീസ് കൺട്രോൾ സെൽ അറിയിച്ചു. ആരോഗ്യവകുപ്പ് പറയുന്നത് അനുസരിച്ച് ഞായറാഴ്ച 11:30 മുതൽ അടുത്ത ദിവസം വൈകുന്നേരം അഞ്ചു വരെ 18,169 ഭക്തരോട് കോവിഡ് - 19 പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുകയും 102 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
advertisement
ഇവ കൂടാതെ, നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാൻ പ്രദേശത്ത് സി സി ടി വി ക്യാമറകൾ ഉണ്ടായിരുന്നിട്ടും പലയിടത്തും തെർമൽ സ്ക്രീനിംഗ് നടത്തിയിട്ടില്ല. യുപി - ഉത്തരാഖണ്ഡ് അതിർത്തിയിൽ രോഗലക്ഷണങ്ങൾ പരിശോധിക്കുകയും നെഗറ്റീവ് റിപ്പോർട്ട് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴും മേളയിൽ ഇത്തരം ഒരു പരിശോധനാ രീതിയും പാലിച്ചിട്ടില്ലെന്ന് ആഗ്രയിൽ നിന്നുള്ള ഒരു ഭക്തൻ പറഞ്ഞു.
ആളുകൾ‌ മാർ‌ഗ നിർ‌ദ്ദേശങ്ങൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ‌ പരമാവധി ശ്രമിച്ചുവെന്നും ഇത് ഉത്തരാഖണ്ഡ് പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നുവെന്നും ഉത്തരാഖണ്ഡിലെ ഡി ജി പി അശോക് കുമാർ പറഞ്ഞു. കോവിഡ് 19 കാരണം ഏകദേശം 50 ശതമാനം ഭക്തർ മാത്രമാണ് ഇത്തവണ കുംഭ മേളയിൽ പങ്കെടുത്തിട്ടുള്ളത്.
advertisement
കുംഭയിലെ സോംവതി അമവാസ്യയുടെ തലേദിവസം ധാരാളം ഭക്തർ നദിയിൽ മുങ്ങിയിരുന്നു. അന്നത്തെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 2020ൽ ഡൽഹിയിൽ നടന്ന നിസാമുദ്ദീൻ മർകസ് സമ്മേളനവുമായി ആളുകൾ കുംഭ മേളയെ താരതമ്യം ചെയ്യുകയും ചെയ്തു. പക്ഷേ, ആളുകൾ ഒരു ഹാളിൽ സംഘടിപ്പിച്ചതുമായി കുംഭ മേളയെ താരതമ്യപ്പെടുത്താനാവില്ലെന്ന് റാവത്ത് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ആളുകൾ മുങ്ങുന്നത്. ഇതിന് സമയവും നിശ്ചയിച്ചിട്ടുണ്ട്. ഇതിനെ മർകസ് സമ്മേളനവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കുംഭമേള; മാസ്ക് ഇല്ല, ശാരീരിക അകലമില്ല; 102 പോസിറ്റീവ് കേസുകൾ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement