HOME /NEWS /India / 'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി

'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

  • Share this:

    ന്യൂഡൽഹി: രോഗികളുടെയും രോഗത്തിന്റെയും വിവരങ്ങൾ ആലോചനയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാർഗരേഖ. മെഡിക്കൽ വിദ്യാർഥികൾ മദ്യം, പുകയില ഉൽപന്നങ്ങൾ, ലഹരിവസ്തു ക്കൾ എന്നിവ ഒഴിവാക്കണമെന്നും ലഹരിക്ക് അടിമപ്പെട്ടാൽ ചികിത്സയും കൗൺസലിങ്ങും തേടണമെന്നും നിർദേശമുണ്ട്.

    മെഡിക്കൽ വിദ്യാർഥികളുടെ പ്രൊഫഷനൽ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കുന്നതാണ് മാർഗരേഖ. മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

    ‘മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു

    മെഡിക്കൽ കോളജുകൾ കൗൺസിലിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ജാതി, മതം, ജെൻഡർ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വേർതിരിവുകളില്ലാതെ സഹപ്രവർത്തകരോട് ഇടപഴകണം. മാന്യമായ വസ്ത്രധാരണം ശീലിക്കണം. രോഗികളുമായി സുഗമമായ ആശയവിനിമയത്തിനു പ്രാദേശിക ഭാഷകൾ പഠിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

    First published:

    Tags: MBBS, National medical commission bill, Patient, Social media