നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ' കൂടുതൽ അഭിനയം വേണ്ട, ബിജെപിയിൽ ചേരൂ'; രജനികാന്തിനെ പരിഹസിച്ച് കാർത്തി ചിദംബരം

  ' കൂടുതൽ അഭിനയം വേണ്ട, ബിജെപിയിൽ ചേരൂ'; രജനികാന്തിനെ പരിഹസിച്ച് കാർത്തി ചിദംബരം

  മറ്റാരോ എഴുതിയ തിരക്കഥയ്ക്കനുസരിച്ചാണ് രജനികാന്ത് സംസാരിക്കുന്നതെന്നും കാർത്തി.

  News18

  News18

  • Share this:
   ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച തമിഴ് നടൻ രജനികാന്തിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം. സ്വന്തമായി പാർട്ടിയുണ്ടാക്കുമെന്ന് നടിക്കാതെ ബി.ജെ.പിയിൽ ചേരുന്നതാണ് രജനികാന്തിന് നല്ലതെന്നും കാർത്തി പറഞ്ഞു.

   മറ്റാരോ എഴുതിയ തിരക്കഥയ്ക്കനുസരിച്ചാണ് രജനികാന്ത് സംസാരിക്കുന്നത്. നടൻ തങ്ങളെ വെറുതെ വിടണമെന്നും കാർത്തി പറഞ്ഞു.

   മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ഈ നിയമം ബാധിക്കില്ലെന്നായിരുന്നു മാധ്യമങ്ങളോട് രജനി പ്രതികരിച്ചത്.  'കേന്ദ്രം കൊണ്ടുവന്ന CAA മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.. ഈ നിയമം മൂലം ഭാവിയിൽ മുസ്ലീം പൗരന്മാർക്ക് എന്തെങ്കിലും ദോഷം ഉണ്ടായാൽ ആദ്യം പ്രതിഷേധത്തിനിറങ്ങുന്ന ആൾ താനായിരിക്കും' എന്നാണ് രജനീകാന്ത് പറഞ്ഞിരുന്നു.

   Also Read 'മുസ്ലീം വിരുദ്ധമല്ല': പൗരത്വ നിയമത്തെ പിന്തുണച്ച് രജനീകാന്ത്

   പൗരത്വ നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ വിദ്യാർഥികളെ ഉപയോഗിക്കുകയാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നതിന് മുമ്പ് മുതിർന്നവരോട് സംസാരിക്കണമെന്നും സൂപ്പർസ്റ്റാർ ആവശ്യപ്പെട്ടിട്ടുണ്ട്. 'CAA മുസ്ലീം വിരുദ്ധമല്ല.. മത-രാഷ്ട്രീയ നേതാക്കൾ ആളുകളെ ഈ നിയമത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


   First published:
   )}