ഷഹീൻബാഗിൽ വെടിവെച്ചയാൾ എഎപിക്കാരനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം; അരവിന്ദ് കെജ്രിവാൾ
- Published by:Gowthamy GG
- news18india
Last Updated:
ക്രമസമാധാന നില തകർക്കുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ന്യൂഡൽഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് വെടിവെപ്പ് നടത്തിയ ആള്‍ ആം ആദ്മി പാർട്ടിക്കാരനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. രാജ്യ സുരക്ഷയിൽ വിട്ടു വീഴ്ച പാടില്ല- കെജ്രിവാൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
also read:Breaking: നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തേണ്ട; കേന്ദ്രസർക്കാരിന്റെ ഹർജി തള്ളി
രാജ്യസുരക്ഷയിൽ വിട്ടു വീഴ്ച പാടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായോട് അഭ്യർഥിക്കുന്നതായും കെജ്രിവാൾ പറഞ്ഞു. ക്രമസമാധാന നില തകർക്കുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഷഹീന്‍ബാഗില്‍ വെടിവെപ്പ് നടത്തിയ കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി കെജ്രിവാൾ എത്തിയത്.
advertisement
അതേസമയം കപില്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന വാദം കുടുംബാംഗങ്ങള്‍ നിഷേധിച്ചിരുന്നു. കുടുംബത്തിലെ ആര്‍ക്കും എഎപിയുമായി ബന്ധമില്ലെന്ന് അവർ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 05, 2020 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഷഹീൻബാഗിൽ വെടിവെച്ചയാൾ എഎപിക്കാരനാണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം; അരവിന്ദ് കെജ്രിവാൾ









