COVID 19 | തെലുങ്കാനയിലും ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് തൊട്ടുപിന്നാലെ തെലുങ്കാനയും

News18 Malayalam

News18 Malayalam

  • Share this:
    തെലുങ്കാനയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീളുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഇതുവരെ 503 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് നിലവിൽ 393 ആക്റ്റീവ് കേസുകളുണ്ട്. 96 പേരെ ഡിസ്ചാർജ് ചെയ്‌തു. 14 കോവിഡ് മരണങ്ങളാണ് ഇതുവരെയായി ഇവിടെയുണ്ടായിട്ടുള്ളത്.

    മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടിയതിനു തൊട്ടുപിന്നാലെയാണ് തെലുങ്കാനയും നിലപാടറിയിക്കുന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന അഭിപ്രായമാണ് കൂടുതൽ പേരും മുന്നോട്ടു വച്ചത്.

    You may also like:

    ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ; എതിർത്തത് മധ്യപ്രദേശ് മാത്രം [PHOTOS]

    കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]

    പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 10 വരെ അടച്ചിടാനാണ് തീരുമാനമെന്ന് മമത ബാനർജി അറിയിച്ചിരുന്നു.

    രാജ്യത്ത് കോവിഡ് മരണ സംഖ്യ 239 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7,500 ആണ്.

    Published by:user_57
    First published: