കോവിഡ് 19: ആൾത്താമസമില്ലാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും കണക്കെടുക്കുമെന്ന് സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാകുമോ എന്ന് വ്യക്തതയുണ്ടാക്കാന്‍ കൂടിയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ത്താമസം ഇല്ലാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും കണക്കെടുക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കണമെന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാകുമോ എന്ന് വ്യക്തതയുണ്ടാക്കാന്‍ കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
You may also like: [PHOTOS]ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ; എതിർത്തത് മധ്യപ്രദേശ് മാത്രം [PHOTOS]കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]
അണ്‍ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി, ശമ്പളം നല്‍കുന്നില്ല എന്നിങ്ങനെ പരാതികള്‍ വരുന്നുണ്ട്. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്മെന്‍റുകള്‍ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
സ്കൂളുകളിലേക്കുള്ള ഫീസ് വാങ്ങല്‍ പ്രശ്നം നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. കോവിഡ് കാലം കഴിഞ്ഞതിനു ശേഷം അത്തരം കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് പലവട്ടം പറഞ്ഞതാണ്. ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന നിലപാട് മാനേജ്മെന്‍റ് സ്വീകരിക്കണം.- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2020 11:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19: ആൾത്താമസമില്ലാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും കണക്കെടുക്കുമെന്ന് സർക്കാർ