സര്‍ക്കാര്‍ ഓഫീസിലെ വേസ്റ്റ് വിറ്റ് 600 കോടി രൂപ; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ബജറ്റിനൊപ്പം തുക

Last Updated:

ഒക്ടോബറോടെ ഈ കണക്ക് 1000 കോടി കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചന്ദ്രയാന്‍ 3-ദൗത്യത്തിന്റെ ബഡ്ജറ്റിന് തുല്യമായ തുകയാണ് സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് വിറ്റ് കേന്ദ്രത്തിന് ലഭിച്ചത്. ആഗസ്റ്റ് വരെയുള്ള ആവശ്യമില്ലാത്ത ഫയലുകള്‍, ഉപയോഗമില്ലാത്ത ഓഫീസ് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ വിറ്റതില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ചത് 600 കോടി രൂപയാണ്. പുതിയ വരുമാന മാര്‍ഗമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഒക്ടോബറോടെ ഈ കണക്ക് 1000 കോടി കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരം പാഴ്‌വസ്തുക്കള്‍ കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിനും ഓഫീസുകൾ വൃത്തിയാക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ക്യാമ്പയിനായ ‘3.0’ ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ സമാനമായ ക്യാമ്പെയിനില്‍ നിന്ന് 371 കോടി രൂപ സര്‍ക്കാര്‍ നേടിയിരുന്നു. ഇത്തവണ മൂന്നാം പതിപ്പില്‍ 400 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂസ് 18 നോട് പറഞ്ഞു.
2021 ഒക്ടോബറില്‍ നടത്തിയ ആദ്യ ഘട്ട ക്യാമ്പെയിനില്‍ നിന്ന് 62 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത്. നവംബറിലായിരുന്നു ഇതിന്റെ അവസാന ഘട്ടം. അവസാന ക്യാമ്പെയ്ന്‍ മുതല്‍, ഒരു സ്ഥിര പദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ ശുചീകരണ യജ്ഞം ആരംഭിക്കുകയും ഓരോ മാസവും ഏകദേശം 20 കോടി രൂപ സമ്പാദിക്കുകയും ചെയ്തിരുന്നു.
advertisement
ക്യാമ്പയിന്‍ വഴി ഫയലുകള്‍ തിങ്ങി നിറഞ്ഞ സ്റ്റീല്‍ അലമാരകള്‍ നീക്കം ചെയ്തതിലൂടെയും, ഇപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ലേലം ചെയ്തതും വഴി സര്‍ക്കാര്‍ ഓഫീസുകൾ കൂടുതല്‍ വൃത്തിയുള്ളതായി മാറി. രണ്ട് വര്‍ഷം മുമ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം ഏകദേശം 31 ലക്ഷം സര്‍ക്കാര്‍ ഫയലുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ന്യൂസ് 18 കണ്ടെത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവഴി 185 ലക്ഷം ചതുരശ്ര അടിയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിച്ചതെന്ന് ന്യൂസ് 18 വ്യക്തമാക്കുന്നു. ഇതില്‍ 90 ലക്ഷം ചതുരശ്രയടി സ്ഥലം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ സ്‌പെഷ്യല്‍ കാമ്പയിന്‍ 2.0 ന്റെ കാലത്ത് ലഭ്യമായിരുന്നു. ഈ ഒക്ടോബറില്‍ 100 ലക്ഷം ചതുരശ്ര അടിയെങ്കിലും സ്വതന്ത്രമാക്കുകയാണ് ലക്ഷ്യം.
advertisement
കഴിഞ്ഞ ക്യാമ്പെയ്നില്‍ സര്‍ക്കാര്‍ 1.01 ലക്ഷം ഓഫീസ് സൈറ്റുകള്‍ കവര്‍ ചെയ്തിരുന്നു, മൂന്നാം പതിപ്പില്‍ ഏകദേശം 1.5 ലക്ഷം ഓഫീസ് സൈറ്റുകളാണ് ലക്ഷ്യമിടുന്നത്.
‘സ്‌പെഷ്യല്‍ ക്യാമ്പെയ്ന്‍ 2.0 യുടെ വിജയം ഈ വര്‍ഷം ഒരു വലിയ ക്യാമ്പെയ്ന്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിച്ചു. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും പ്രചാരണത്തില്‍ പങ്കെടുക്കും. തയ്യാറെടുപ്പ് ഘട്ടം സെപ്റ്റംബര്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയും നടപ്പാക്കല്‍ ഘട്ടം ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 31 വരെയും ആയിരിക്കും. സര്‍വീസ് ഡെലിവറി അല്ലെങ്കില്‍ പബ്ലിക് ഇന്റര്‍ഫേസ് ഉള്ള ഫീല്‍ഡ്/ഔട്ട്സ്റ്റേഷന്‍ ഓഫീസുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം, ”സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സെപ്തംബര്‍ 14 ന് ഡല്‍ഹിയില്‍ കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ക്യാമ്പെയിന് തുടക്കം കുറിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സര്‍ക്കാര്‍ ഓഫീസിലെ വേസ്റ്റ് വിറ്റ് 600 കോടി രൂപ; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ബജറ്റിനൊപ്പം തുക
Next Article
advertisement
Horoscope Nov 27 | സമ്പത്ത് വർധിക്കും; കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും: ഇന്നത്തെ രാശിഫലം
Horoscope Nov 27 | സമ്പത്ത് വർധിക്കും; കഠിനാധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കും: ഇന്നത്തെ രാശിഫലം
  • മിക്ക രാശിക്കാർക്കും വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ അനുഭവം

  • ഇടവം രാശിക്കാർക്ക് പോസിറ്റീവ് എനർജി

  • മിഥുനം രാശിചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകൾ

View All
advertisement