കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം

Last Updated:

ഗുജറാത്തിലെ കച്ചിലും ഭൂചലനമുണ്ടായി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയും വിജയപുരയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രതയും രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 6.52 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വിജയപുര താലൂക്കിലെ ഉക്കുമണൽ ഗ്രാമത്തിൽ നിന്ന് 4.3 കിലോമീറ്റർ തെക്ക് കിഴക്കായി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എൻഡിഎംസി അറിയിച്ചു.
advertisement
ഗുജറാത്തിലെ കച്ചിലും രാവിലെ ഒമ്പത് മണിയോടെ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement