'ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും പിഎഫ്ഐയിലും 'I.N.D.I.A' ഉണ്ട്': പരിഹസിച്ച് നരേന്ദ്ര മോദി
- Published by:Rajesh V
- news18-malayalam
Last Updated:
''ഇതുപോലെ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല''
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ (INDIA)’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പുര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ വന്‍പ്രതിപക്ഷ ബഹളം നടക്കുന്നതിനിടയിലാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്.
ഇതുപോലെ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റ, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജണ്ട മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ എന്നു പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനാണ് ‘ഇന്ത്യ’യുടെ നീക്കം. ഇതു സംബന്ധിച്ച് കോൺഗ്രസ് പ്രാഥമിക ചർച്ചകൾ നടത്തി. സോണിയ ഗാന്ധി പാർലമെന്റിൽ മറ്റു നേതാക്കളെ കണ്ടു ചർച്ച നടത്തുന്നുണ്ട്.
advertisement
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും. സംഘർഷഭരിതമായ മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്ന് ഇന്ത്യ വിലയിരുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jul 25, 2023 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും പിഎഫ്ഐയിലും 'I.N.D.I.A' ഉണ്ട്': പരിഹസിച്ച് നരേന്ദ്ര മോദി








