ന്യൂഡല്‍ഹി: ആസാമില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അവസാനിച്ചതിനു ശേഷം ബിജെപി എംഎല്‍എയുടെ കാറില്‍ നിന്ന് ഇവിഎം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം ഘട്ട വോട്ടെടുപ്പ് സമാപിച്ച ശേഷം കരിംഗഞ്ചില്‍ നിന്ന് ബിജെപി എംഎല്‍എ കൃഷ്ണേന്ദു പോളിന്റെ കാറിലേക്ക് ഇവിഎം മെഷീനമുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ കയറുന്നത് നാട്ടുകാര്‍ കണ്ടെത്തിയത്.
ഇവിഎം മെഷീന് എംഎല്‍എയുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ നടത്തിയ വോട്ടെടുപ്പ് റദ്ദാക്കാനും വീണ്ടും നടത്താനും പോള്‍ പാനല്‍ ഉത്തരവിട്ടു. കരിംഗഞ്ചില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബൊലോറോയില്‍ നിന്ന് ഇവിഎം കണ്ടെത്തിയത്. ഈ വാഹനം കൃഷ്ണേന്ദു പോളിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വോട്ടിങ് അവസാനിച്ചതിനു ഷശേഷം സ്ട്രോങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് എംഎല്‍എയുടെ വാഹനത്തിലാണെന്ന് അവര്‍ക്ക് അറിയില്ല എന്നായിരുന്നു. രതബാരി മണ്ഡലത്തിലെ ഇന്ദിര എംവി സ്കൂളിലെ പ്രിസൈഡിങ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും സ്ട്രോങ് റൂമിലേക്ക് പോകവെ അവരുടെ വാഹനം തകരാറിലായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പട്ടതിനെ തുടര്‍ന്ന് അതുവഴി കടന്നുപോയ വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കുകയും ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പത്താര്‍കാണ്ഡി എംഎല്‍എയും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയുമായിരുന്നു വാഹനം.
അതേസമയം ഇവിഎം മുദ്ര കേടുകൂടാതെ കണ്ടെത്തിയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷ്ണേന്ദു പോളിനെക്കുറിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്ന് പോളിംഗ് ഓഫീസര്‍ സഹബുദ്ദിംഗ് തലൂക്ക്ദാര്‍ പറഞ്ഞു. 'ഞങ്ങളുടെ വാഹനം തകരാറിലായപ്പോള്‍ ഈ വാഹനം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഞങ്ങള്‍ പത്താര്‍കണ്ഡില്‍ നിന്നുള്ളവരല്ല. കൃഷ്ണേന്ദു പോളിനെ ഞങ്ങള്‍ക്ക് അറിയില്ല'അദ്ദേഹം പറഞ്ഞു.
എന്നാല്‍ വാഹനത്തെ നാട്ടുകാര്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് വെടിയുതിര്‍ത്തു. എംഎല്‍ംഎയുടെ വാഹനത്തില്‍ ഇവിഎം കടത്തുന്ന വിഡിയോ മാധ്യമപ്രവര്ത്തകന് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതേസമയം ഇവിഎമ്മുകളില്‍ തുറന്ന വഞ്ചനയും കൊള്ളയും നടക്കുന്നുവെന്നും ഇത്തരം നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണിയുമായി രംഗത്തെത്തി.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ണായകമായി ഇടപെടല്‍ നടത്തണമെന്നും സംഭവത്തില്‍ എല്ലാ ദേശീയ പാര്‍ട്ടികളും ഇവിഎമ്മിന്റെ ഉപയോഗത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത് 39 സീറ്റുകളിലാണ്. 73.03 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.