ലാലു പ്രസാദും കുടുംബവും അനധികൃതമായി നേടിയത് 600 കോടിയുടെ വരുമാനമെന്ന് ഇഡി
- Published by:Naseeba TC
- news18-malayalam
Last Updated:
തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലും തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലുമാണ് വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയത്
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്. കേസിൽ ലാലുവിന്റെ കുടുംബാംഗങ്ങളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 1 കോടി രൂപ കണ്ടെത്തിയതായും ഇഡി പ്രസ്താവനയിൽ പറയുന്നു.
ഡൽഹി എൻസിആർ, പാട്ന, മുംബൈ, റാഞ്ചി എന്നിവിടങ്ങളിലായി 24 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റേതടക്ക്ം വസതികളിലടക്കമാണ് ഇഡി ഇന്നലെ മുതൽ റെയ്ഡ് നടത്തിയത്.
പരിശോധനയിൽ കണക്കിൽപെടാത്ത ഒരു കോടി രൂപ, 1900 യുഎസ് ഡോളർ അടക്കമുള്ള വിദേശ കറൻസികൾ, 540 ഗ്രാം സ്വർണക്കട്ടി, 1.25 കോടിയോളം വില വരുന്ന 1.5 കിലോ സ്വർണാഭരണങ്ങൾ, കുടുംബാംഗങ്ങളുടേയും ബിനാമിമാരുടേയും പേരിലുള്ള വിവിധ സ്വത്ത് രേഖകൾ, വിൽപന രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയടക്കമാണ് കണ്ടെത്തിയത്. 350 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുടെ രൂപത്തിലും വിവിധ ബിനാമികൾ വഴി നടത്തിയ 250 കോടി രൂപയുടെ ഇടപാടുകളായും ഏകദേശം ഏകദേശം 600 കോടി രൂപയുടെ വരുമാനം ഇതുവരെ കണ്ടെത്തിയതായി അന്വേഷണത്തിൽ വ്യക്തമായെന്നും ഇഡി അവകാശപ്പടുന്നു.
advertisement
Also Read- കൈക്കൂലി നൽകാൻ പണമായി 25,000 രൂപയില്ല; കർഷകൻ കാളയുമായി കർണാടകയിലെ മുൻസിപ്പാലിറ്റിയിലെത്തി
പാട്ന അടക്കമുള്ള സ്ഥലങ്ങളിലെ പ്രധാന ഭാഗങ്ങളിലെല്ലാം ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിൽ അനധികൃതമായി ഭൂമിയുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥലങ്ങളുടെ ഇന്നത്തെ വില ഏകദേശം 200 കോടിയോളം വരും. ഇതുമായി ബന്ധപ്പെട്ട് നിരവധി ബിനാമിമാരേയും വ്യാജ സ്ഥാപനങ്ങളും സ്ഥാപനങ്ങളെയും ഈ ഭൂമിയുടെ ഗുണഭോക്തൃ ഉടമകളെയും കണ്ടെത്തിയിട്ടുണ്ട്.
Also Read- ‘മോദിയിലും ബിജെപിയിലും വിശ്വസിക്കുന്നു’; കര്‍ണാടകയില്‍ നയം വ്യക്തമാക്കി സുമലത
ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഡി-1088-ൽ സ്ഥിതി ചെയ്യുന്ന 4 നിലകളുള്ള ബംഗ്ലാവ്, തേജസ്വി പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളകമ്പനിയായ M/s A B Exports Private Limited-ന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കേവലം 4 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തതെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ഇതിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 150 കോടി രൂപയാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
advertisement
ദരിദ്രരായ അപേക്ഷകരിൽ നിന്ന് വെറും 7.5 ലക്ഷം രൂപയ്ക്ക് ലാലു യാദവിന്റെ കുടുംബം സ്വന്തമാക്കിയ നാല് സ്ഥലങ്ങൾ റാബ്‌റി ദേവി മുൻ ആർജെഡി എംഎൽഎ സയ്യിദ് അബു ദോജനയ്ക്ക് വിറ്റ് 3.5 കോടി രൂപയുടെ വൻ നേട്ടമുണ്ടാക്കിയതായി കണ്ടെത്തിയതായി ഇഡി പറഞ്ഞു. ഇത് ഒത്തുകളി ഇടപാടാണെന്നാണ് സംശയിക്കുന്നത്.
തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലും തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലുമാണ് വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയത്. കൂടാതെ, ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായ ആർജെഡി എംഎൽഎ അബു ദൊജാനയുടെ വസതിയിലും യുപിയിലെ ഗാസിയാബാദിൽ ലാലു പ്രസാദ് യാദവിന്റെ മരുമകനും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ ജിതേന്ദ്ര യാദവിന്റെ വസതിയിലും റെയ്ഡ് നടന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 11, 2023 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലാലു പ്രസാദും കുടുംബവും അനധികൃതമായി നേടിയത് 600 കോടിയുടെ വരുമാനമെന്ന് ഇഡി