Electric Scooter | ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; സാഹസികമായി രക്ഷപ്പെട്ട് ഉടമ; വാഹനം പൂര്‍ണമായും കത്തിനശിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്ന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
ചെന്നൈ: തമിഴ്‌നാട്ടില്‍ (Tamil Nadu) വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് (Electric Scooter) തീപിടിച്ച് അപകടം(Accident). ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്ന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായ ഉടമ സാഹസികമായി രക്ഷപ്പെട്ടു.
വാഹനത്തില്‍ തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ചാടിരക്ഷപ്പെടുകയായിരുന്നു ഉടമ. വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാര്‍ ഓടിയെത്തി തീയണച്ചു. എന്നാല്‍ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സതീഷ് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചുള്ള നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടര്‍ന്ന് വെല്ലൂര്‍ ജില്ലയില്‍ മാര്‍ച്ചില്‍ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടില്‍ ചാര്‍ജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേര്‍പെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിരുന്നു.
advertisement
രാജ്യത്ത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പര ബാറ്ററികളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് ചില നിര്‍മ്മാതാക്കളുടെ മൂന്ന് പ്യുവര്‍ ഇവി സ്‌കൂട്ടറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ വ്യത്യസ്ത സംഭവങ്ങളില്‍ തീപിടിത്തമുണ്ടായി.
Man Missing | ചരക്കു കപ്പലിൽനിന്ന് മലയാളിയെ കാണാതായി; കപ്പൽ അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ചരക്കു കപ്പലിൽ നിന്ന് മലയാളിയെ കാണാതായി. ആറ്റിങ്ങൽ മാമം സ്വദേശി അർജുൻ രവീന്ദ്രനെയാണ് കാണാതായത്. കപ്പൽ അധികൃതരുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു. തിരോധാനത്തെ കുറിച്ച് കപ്പൽ അധികൃതർ കൃത്യമായി മറുപടി നൽകുന്നില്ല എന്നും കുടുംബം. വിദേശകാര്യ മന്ത്രാലയത്തിനും ടുണീഷ്യയിലെ ഇന്ത്യൻ എംബസിയിലും കുടുംബം പരാതി നൽകി.
advertisement
മാർച്ച് 17നാണ് മുംബൈയിൽനിന്ന് അർജുൻ ഇസ്താംബുളിലേക്ക് പോകുന്നത്. എഫിഷ്യന്റ് ഓ. എൽ കാർഗോ ഷിപ്പിൽ ആണ് ഇസ്താംബുളിൽ നിന്ന് ടുണീഷ്യയിലേക്ക് യാത്ര തിരിച്ചത്. സിനാഫ്റ്റ എന്ന ഏജൻസി വഴിയാണ് അർജുൻ ഷിപ്പിൽ ജോയിൻ ചെയ്യുന്നത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു. ഇതിൽ ആന്ധ്ര സ്വദേശിയായ സൂപ്പർവൈസറിൽ നിന്ന് മാനസികമായും ശാരീരികമായും പീഡനം എൽക്കുന്നുണ്ട് എന്ന് അർജുൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
advertisement
ഏപ്രിൽ ഇരുപതാം തീയതിയാണ് അർജുൻ അവസാനമായി വീട്ടിലേക്കു വിളിക്കുന്നത്. കപ്പൽ പോർട്ടിൽ അടുത്തുവെന്നും ഇനി ഫോൺ വിളിക്കാൻ കഴിയില്ലയെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27 ആം തീയതി സിനാഫ്റ്റാ കമ്പനിയുടെ ഏജന്റ് വീട്ടിലേക്ക് വിളിക്കുകയും അർജുൻ മിസ്സിംഗ് ആണെന്ന വിവരം അറിയിക്കുകയും ചെയ്തു. കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അർജുൻ രക്ഷപ്പെട്ടു എന്ന രീതിയിലാണ് സംസാരിച്ചതെന്നും കുടുംബം പറയുന്നു.
സിംഗപ്പൂരിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടു വർഷത്തെ ലോജിസ്റ്റിക് ഡിപ്ലോമ കഴിഞ്ഞ ശേഷം ആദ്യമായാണ് അർജുൻ ജോലിയിൽ പ്രവേശിക്കുന്നത്. അർജുന്റെ കന്നി യാത്ര തന്നെ വീട്ടുകാർക്ക് കണ്ണീർ യാത്രയായി. അർജുൻ ജോലിചെയ്തിരുന്ന കപ്പൽ ഇനിയും ടുണീഷ്യൻ തീരത്ത് അടുപ്പിച്ചിട്ടില്ല. കഴിഞ്ഞ നാല് ദിവസമായി പ്രാർത്ഥനയോടെ അർജുന്റെ വിവരത്തിനായി കാത്തിരിക്കുകയാണ് മാതാപിതാക്കൾ
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2022 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Electric Scooter | ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; സാഹസികമായി രക്ഷപ്പെട്ട് ഉടമ; വാഹനം പൂര്‍ണമായും കത്തിനശിച്ചു