'എൻ മണ്ണ് എൻ മക്കൾ' പദയാത്ര: BJP പ്രചാരണയാത്ര രാമേശ്വരത്ത് ജൂലൈ 28ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

Last Updated:

ഒന്നര ലക്ഷത്തോളം പേര്‍ റാലിയുടെ ആദ്യ ദിവസം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ അഞ്ച് മാസത്തെ പദയാത്ര ആരംഭിക്കാനൊരുങ്ങി ബിജെപി. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നയിക്കുന്ന യാത്ര ജൂലൈ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
‘എന്‍ മണ്ണ്, എന്‍ മക്കള്‍” എന്ന മുദ്രാവാക്യത്തോടെയാണ് യാത്ര നടത്തുന്നത്. ഒന്നര ലക്ഷത്തോളം പേര്‍ റാലിയുടെ ആദ്യ ദിവസം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എല്ലാ നിയോജക മണ്ഡലങ്ങളിലും റാലി സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേട്ടങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം. ഒപ്പം ഡിഎംകെ ഭരണത്തിന്റെ ന്യൂനതകളെ വെളിച്ചത്തു കൊണ്ടുവരാനും ശ്രമിക്കും. ഓരോ സ്ഥലത്തും റാലിയെ നിയന്ത്രിയ്ക്കാന്‍ 100ലധികം വോളന്റിയര്‍മാരെ നിയമിച്ചിട്ടുണ്ട്,” ബിജെപി തമിഴ്‌നാട് ഘടകം ഉപാധ്യക്ഷന്‍ നാരായണൻ തിരുപ്പതി പറഞ്ഞു.
advertisement
റാലിയ്ക്ക് തുടക്കം കുറിക്കാന്‍ രാമനാഥപുരം ജില്ലയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ രാമേശ്വരമാണ് പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്നത്.
” തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് രാമേശ്വരം. രാമേശ്വരം, കന്യാകുമാരി എന്നിവയാണ് അന്തിമ ഘട്ട ചര്‍ച്ചയില്‍ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തിരുന്നത്. അതില്‍ നിന്നും രാമേശ്വരം തെരഞ്ഞെടുക്കുകയായിരുന്നു. വളരെ വിശുദ്ധമായ സ്ഥലമാണ് രാമേശ്വരം,” എന്നും തിരുപ്പതി പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപി റാലിയുടെ ഉദ്ഘാടന വേദിയും ചര്‍ച്ചയാകുന്നത്.
advertisement
മുമ്പ് കന്യാകുമാരിയില്‍ വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്നു. അതേസമയം തമിഴ്നാട്ടിൽ ബിജെപിയ്ക്ക് കനത്ത പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സംഭാവന വളരെ കുറവാണ്.
അടുത്തിടെ നടന്ന 11 സംസ്ഥാന ബിജെപി അധ്യക്ഷന്‍മാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും ആലോചന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമേശ്വരത്ത് നിന്ന് മത്സരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്. നിലവില്‍ മുസ്ലീം ലീഗില്‍ നിന്നുള്ള കെ നവാസാക്കിയാണ് രാമേശ്വരം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി.
advertisement
നിലവിലെ ബിജെപി പ്രചാരണ യാത്ര പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനും 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും സഹായിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.
” കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രചാരണ യാത്രയിലൂടെ ശക്തമായ മുന്നേറ്റം നടത്താന്‍ പാര്‍ട്ടിയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026ലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കും. കൂടാതെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റും ഞങ്ങള്‍ തൂത്തുവാരും,” തിരുപ്പതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'എൻ മണ്ണ് എൻ മക്കൾ' പദയാത്ര: BJP പ്രചാരണയാത്ര രാമേശ്വരത്ത് ജൂലൈ 28ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement