ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിയുടെ 'നാല് മന്ത്ര'ങ്ങൾ; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

Last Updated:

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി തന്ത്രങ്ങൾ മെനയുകയാണെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി തന്ത്രങ്ങൾ മെനയുകയാണെന്ന് റിപ്പോര്‍ട്ട്. ബിജെപി ദേശീയാധക്ഷ്യന്‍ ജെപി നദ്ദ, ജനറല്‍ സെക്രട്ടറിമാരായ ബിഎല്‍ സന്തോഷ്, തരുണ്‍ ചുഗ്, സുനില്‍ ബന്‍സാല്‍ എന്നിവരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ കുറഞ്ഞു വരുന്ന വിജയം എങ്ങനെ മാറ്റിയെടുക്കാമെന്നതായിരുന്നു യോഗത്തിലെ ചര്‍ച്ചാ വിഷയം. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വിജയം ഉറപ്പിക്കുന്നതിനായി പാര്‍ട്ടിയിലെ ഉന്നതര്‍ നാല് സുപ്രധാന വിജയതന്ത്രങ്ങള്‍ ഒരുക്കുന്നതായാണ് പാര്‍ട്ടിയോട് അടുത്തവൃത്തങ്ങള്‍ നൽകുന്ന സൂചന.
കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട നാല് മേഖലകള്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയ്ക്ക് പ്രാതിനിധ്യമില്ലാത്തതോ പ്രാതിനിധ്യം കുറവുള്ളതോ ആയ മതവിഭാഗങ്ങളിലേക്കും സമുദായങ്ങളിലേക്കും പാര്‍ട്ടിയെ വ്യാപിപ്പിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. നിലവിലുള്ള പാര്‍ട്ടിയില്‍ സംതൃപ്തരല്ലാത്ത ശക്തരായ മറ്റ് രാഷ്ട്രീയ പാർട്ടീ നേതാക്കളെ തിരിച്ചറിയുകയും എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഖ്യസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഗുണദോഷങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് മൂന്നാമത്തേത്.
advertisement
സംസ്ഥാനത്തെ പ്രത്യേകമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ മുന്നില്‍ കൊണ്ടുവരിക എന്നതാണ് നാലാമത്തേതും അവസാനത്തേതുമായ ലക്ഷ്യം. മോദിയുടെ ജനപ്രീതി മുൻനിർത്തി പ്രചരണം നടത്തുന്നതിനൊപ്പം തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങൾക്ക് കൂടി ഊന്നല്‍ നൽകി കൊണ്ടായിരിക്കും ഇത്തവണ പാര്‍ട്ടി പ്രചാരണം നടത്തുക. പാര്‍ട്ടി നിലപാടുകൾക്ക് ഊന്നല്‍ നല്‍കുകയും അത് വ്യക്തമായി പറയേണ്ടതുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും രാജ്യത്തിനുവേണ്ടിയുള്ള തത്വങ്ങളെയും പ്രതിബദ്ധതകളെയും കുറിച്ച് പാര്‍ട്ടി ഒരേ സ്വരത്തില്‍ വ്യക്തമായി സംസാരിക്കേണ്ടതുണ്ട്-പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ ആറ് മാസം കൂടി ശേക്ഷിക്കേ, കൃത്യമായി ആസൂത്രണം ചെയ്ത കര്‍മപദ്ധതി തയ്യാറാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ബൂത്തുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും താഴേത്തട്ടിലുള്ള ആസൂത്രങ്ങളും പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളും വലിയ അത്ഭുതങ്ങള്‍ സൃഷ്ട്ച്ചിരുന്നു. 2014-ലും 2019-ലും ലോക്‌സഭയില്‍ വന്‍ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നുവെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം നേടിയെടുക്കാന്‍ പാര്‍ട്ടിക്കായില്ല.
advertisement
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ വ്യക്തികളില്‍ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ് കാണാന്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ ജയലളിത, കരുണാനിധി, തെലങ്കാനയില്‍ കെസിആര്‍, ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എല്ലായിടത്തുമായി 139 എംപി സീറ്റുകളുള്ളതില്‍ ആകെ 29 സീറ്റുകളാണ് ബിജെപിയ്ക്ക് കിട്ടിയിട്ടുള്ളത്. അതില്‍ ഭൂരിഭക്ഷവും കര്‍ണാടകയില്‍ നിന്നുമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിയുടെ 'നാല് മന്ത്ര'ങ്ങൾ; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement