'ഡ്രൈവമാർക്കല്ല റോഡ് അപകടങ്ങളുടെ ഉത്തരവാദിത്തം; എൻജിനീയർമാർക്ക്': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
- Published by:Arun krishna
- news18-malayalam
Last Updated:
ഡിപിആർ തയ്യാറാക്കുമ്പോൾ റോഡ് സുരക്ഷയാണ് ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അപകടങ്ങളുടെ ഉത്തരവാദിത്വം എൻജിനീയർമാർക്കാണെന്നും ആസൂത്രണത്തിലും ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിലും ഉള്ള പോരായ്മയാണ് പ്രധാന പ്രശ്നങ്ങളെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് സുരക്ഷ എന്ന വിഷയത്തില്‍ സിഐഐ ദേശീയ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപിആർ തയ്യാറാക്കുമ്പോൾ റോഡ് സുരക്ഷയാണ് ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ പ്രധാനമാണെന്നും ഡിപിആർ തയ്യാറാക്കുന്നത് പ്രത്യേക വിഷയമായി പരിഗണിക്കാൻ സിഐഐ കമ്മിറ്റിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു."ഡിപിആറിന്റെ നിലവാരം വളരെ മോശമാണ്. അതുകൊണ്ട് എഞ്ചിനീയർമാരാണ് റോഡപകടങ്ങൾക്ക് ഉത്തരവാദികൾ. പക്ഷേ ആളുകൾ എപ്പോഴും ഡ്രൈവർമാരെ കുറ്റപ്പെടുത്തുന്നു. റോഡ് നിർമ്മാണത്തിലാണ് പ്രധാന പ്രശ്നം" എന്നും ഗഡ്കരി വ്യക്തമാക്കി.
റോഡ് സുരക്ഷയുടെ കാര്യത്തിൽ എങ്ങനെ റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് ചർച്ച നടത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു . അതോടൊപ്പം റോഡിന്റെ നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം റോഡപകടങ്ങളില്‍ 12 ശതമാനം വര്‍ധനയും റോഡപകട മരണങ്ങളില്‍ 10% വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇത് ജിഡിപിയില്‍ 3.14% സാമൂഹിക- സാമ്പത്തിക നഷ്ടത്തിന് കാരണമായി. 2022- ലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 4.6 ലക്ഷം റോഡപകടങ്ങളും 1.68 ലക്ഷം മരണങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും ഉണ്ടായി. അപകട മരണം ഒരു കുടുംബത്തിലെ പണം സമ്പാദിക്കുന്നയാളുടെ നഷ്ടവും തൊഴിലുടമകൾക്ക് തൊഴിൽ നഷ്ടവും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള നഷ്ടവുമാണ്. 60% അപകട മരണങ്ങളും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ അപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണനയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
advertisement
ജനങ്ങൾക്ക് റോഡ് നിയമങ്ങളോട് ബഹുമാനമോ ഭയമോ ഇല്ല. ആളുകൾ വിദേശത്ത് പോകുമ്പോൾ റോഡ് നിയമങ്ങൾ പാലിക്കുന്നു. പക്ഷേ അവർ അത് ഇവിടെ ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡപകട മരണങ്ങൾ വളരെ ഗുരുതരമായ പ്രശ്നമാണെന്നും അതിനാൽ അപകടങ്ങൾ തടയാൻ നാം തന്നെ മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 17, 2024 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഡ്രൈവമാർക്കല്ല റോഡ് അപകടങ്ങളുടെ ഉത്തരവാദിത്തം; എൻജിനീയർമാർക്ക്': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി