ഒഡീഷയിലെ ദാരിദ്ര്യനിരക്ക് അഞ്ച് വർഷത്തിനുള്ളിൽ 48 ശതമാനം കുറഞ്ഞു: നീതി ആയോഗ്
- Published by:Naseeba TC
- news18-malayalam
Last Updated:
നീതി ആയോഗ് അംഗം രമേഷ് ചന്ദും മുതിർന്ന ഉപദേഷ്ടാവ് യോഗേഷ് സൂരിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2015 നും 2021-നും ഇടയിലുള്ള അഞ്ച് വർഷത്തെ കാലയളവിനിടെ ഒഡീഷയിലെ ദാരിദ്ര്യ നിരക്കിൽ 48 ശതമാനം കുറവുണ്ടായതായി കേന്ദ്രസർക്കാരിന്റെ വിദഗ്ധോപദേശക സമിതിയായ നീതി ആയോഗ്. നീതി ആയോഗ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. 'Multidimensional Poverty in India since 2005-06' എന്ന പേരിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
നാലാമത്തെയും അഞ്ചാമത്തെയും നാഷണൽ ഫാമിലി ഹെൽത്ത് സർവേകളിലെ ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2016-21 സാമ്പത്തിക വർഷത്തിനിടയിൽ ഒഡീഷ ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
മൾട്ടി-ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് (multi-dimensional poverty index) അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബഹുമുഖ ദാരിദ്ര്യത്തിൽ (multi-dimensional poverty) നിന്ന് ഏറ്റവും കൂടുതൽ ആളുകൾ രക്ഷപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയ്ക്ക് ശേഷം ഒഡീഷ ഏഴാം സ്ഥാനത്താണ്.
advertisement
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ സൂചികകൾ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, അമ്മമാരുടെ ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, സ്കൂളുകളിലെ ഹാജർ നില, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നീ കാര്യങ്ങളെല്ലാം ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി നീതി ആയോഗ് സംഘം വിശദമായി പരിശോധിച്ചിരുന്നു.
advertisement
പോഷകാഹാരം, സ്‌കൂൾ വിദ്യാഭ്യാസം, ശുചിത്വം, പാചക ഇന്ധനം എന്നീ മേഖലകളിൽ പുരോഗതി ഉണ്ടായതാണ് ഒഡീഷയിലെ ദാരിദ്ര്യനിരക്ക് കുറയാൻ കാരണമെന്നും നീതി ആയോഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നീതി ആയോഗ് അംഗം രമേഷ് ചന്ദും മുതിർന്ന ഉപദേഷ്ടാവ് യോഗേഷ് സൂരിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha
First Published :
January 16, 2024 7:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷയിലെ ദാരിദ്ര്യനിരക്ക് അഞ്ച് വർഷത്തിനുള്ളിൽ 48 ശതമാനം കുറഞ്ഞു: നീതി ആയോഗ്