എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂർ-അബുദാബി വിമാനം അഹമ്മദാബാദിൽ ഇറക്കി
- Published by:Rajesh V
- news18-malayalam
Last Updated:
എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസമുണ്ടായത്
കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടർന്നാണിത്. 6E 1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങിയെന്നും യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിയെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. പതിനായിരം കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിന് തടസമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഡല്‍ഹിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്നിപര്‍വത സ്‌ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങള്‍ ഇതിനകം തന്നെ മറ്റു വഴികളിലേക്ക് മാറ്റിയിട്ടുണ്ട്.
#TravelUpdate We are closely monitoring the volcanic activity in Ethiopia and its potential impact on flight operations in nearby regions. Our teams will continue to assess the situation in compliance with international aviation advisories and safety protocols and take necessary…
— Akasa Air (@AkasaAir) November 24, 2025
advertisement
എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. 10 മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Summary: An IndiGo flight from Kannur to Abu Dhabi (6E 1433) was diverted to Ahmedabad on Monday following a massive volcanic eruption in Ethiopia—the first in nearly 10,000 years. The Airbus landed safely, and IndiGo later confirmed that a return flight to Kannur would be arranged for passengers.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
November 24, 2025 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂർ-അബുദാബി വിമാനം അഹമ്മദാബാദിൽ ഇറക്കി


