Exclusive'കശ്മീരില്‍ അക്രമിച്ചത് വിനോദസഞ്ചാരികളെയല്ല ഇന്ത്യയുടെ രഹസ്യ ഏജന്റുമാരെ' TRF ലോകത്തെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ

Last Updated:

ചില വിദേശ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് ടിആര്‍എഫ്

News18
News18
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭീതിയിലാണ് രാജ്യം. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. എന്നാൽ കശ്മീരില്‍ തങ്ങള്‍ ലക്ഷ്യംവെച്ചത് സാധാരണക്കാരായ വിനോദസഞ്ചാരികളെയല്ലെന്നും മറിച്ച് ഇന്ത്യയുടെ രഹസ്യ ഏജന്റുമാരെയാണെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ടിആര്‍എഫ്.
ഏപ്രില്‍ 22-ന് നടന്ന ആക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദസഞ്ചാരികളെയല്ലെന്നും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടും അനുബന്ധിച്ചും പ്രവര്‍ത്തിക്കുന്നവരെയാണെന്നുമാണ് ടിആര്‍എഫ് അവകാശപ്പെടുന്നത്. ഇവര്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള രഹസ്യ ഏജന്റുമാരാണെന്നും ആരോപിച്ച് ടിആര്‍എഫ് പ്രസ്താവനയിറക്കി.
'പഹല്‍ഗാമില്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദസഞ്ചാരികളെയല്ല. മറിച്ച് ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് ആനാലിസിസ് വിങ് (റോ), നേവി തുടങ്ങിയ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളിലും ഇതോടനുബന്ധിച്ചും പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ്. കശ്മീര്‍ താഴ്വരയില്‍ വിനോദയാത്രയ്ക്ക് വന്നവരല്ല ഇവര്‍.
advertisement
പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സംഘത്തിന് സൗകര്യമൊരുക്കിയത്. ഒപ്പം കേന്ദ്രം സ്പോണ്‍സര്‍ ചെയ്ത ചില വിദേശ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. അവര്‍ വിനോദസഞ്ചാരികളുടെ സംഘമല്ല. അവിടം നിരീക്ഷിക്കാനെത്തിയ രഹസ്യ ഏജന്‍സിയായിരുന്നു, ടിആര്‍എഫ് പറഞ്ഞു.
ഇതിനു മുമ്പും സമാനമായ രീതിയില്‍ ഇന്ത്യന്‍ സുരാക്ഷാ ഏജന്‍സികളുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ സംഘങ്ങള്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ടിആര്‍എഫ് അവകാശപ്പെട്ടു. അവരുടെ നിരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി കടുത്ത നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ടിആര്‍എഫ് ആരോപിച്ചു.
advertisement
രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീരില്‍ ഇന്ത്യ നടപ്പാക്കിയിട്ടുള്ള നടപടികളും ടിആര്‍എഫ് പട്ടികയായി നൽകി.
* തദ്ദേശീയരല്ലാത്തവര്‍ക്ക് സ്ഥിരതാമസത്തിനുള്ള പദവി നൽകി
*സുരക്ഷാ സേനയെ സ്ഥിരതാമസത്തിന് അനുവദിച്ചു
* തദ്ദേശീയരല്ലാത്ത കൂടുതല്‍ ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകി
* തദ്ദേശീയരല്ലാത്തവര്‍ക്ക് പൊതു-സ്വകാര്യ കരാറുകള്‍ അനുവദിച്ചു
* പ്രദേശവാസികള്‍ക്ക് പ്രാദേശിക തൊഴിലവസരങ്ങളും ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനവും നിഷേധിച്ചു.
* തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം സര്‍ക്കാര്‍ വകുപ്പുകളിലെ തദ്ദേശ ഉദ്യോഗസ്ഥരില്‍ പരിമിതപ്പെടുത്തി.
* തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.
advertisement
* വിവിധ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഭൂമി ഏറ്റെടുത്തു.
* വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് ഭൂമി അനുവദിച്ചു.
ഈ നടപടികള്‍ രഹസ്യ ഏജന്‍സ്യകളുടെ നിരീക്ഷണങ്ങളുടെ ഫലമായി കശ്മീരില്‍ നടപ്പാക്കിയതാണെന്ന് ടിആര്‍എഫ് അവകാശപ്പെടുന്നു. അതിനാല്‍ കശ്മീരില്‍ തങ്ങളുടെ പ്രതിരോധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇതിനായി തന്ത്രപരമായ ആക്രമണങ്ങള്‍ ശക്തമാക്കാന്‍ റെസിസ്റ്റന്‍സ് പോരാളികള്‍ പദ്ധതിയിടുന്നതായും ടിആര്‍എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പഹല്‍ഗാമിലെ ബെയ്സരണ്‍ താഴ്വരയില്‍ ഏപ്രില്‍ 22-ന് നടന്ന ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ ഇതേതുടര്‍ന്ന് ശക്തമായ പ്രതിരോധ നടപടികളാണ് പാക്കിസ്ഥാനെതിരെ കൈകൊണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കശീമിരില്‍ ഇനിയും തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍, റെയില്‍വേ ജീവനക്കര്‍ എന്നിവര്‍ക്കും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
വിനോദസഞ്ചാരികളെയും തദ്ദേശീയരല്ലാത്തവരെയും കശ്മീരി പണ്ഡിറ്റുകളെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) അനുബന്ധ ഭീകരവാദ സംഘടനകളും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്ത്യന്‍ സുരക്ഷാവൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive'കശ്മീരില്‍ അക്രമിച്ചത് വിനോദസഞ്ചാരികളെയല്ല ഇന്ത്യയുടെ രഹസ്യ ഏജന്റുമാരെ' TRF ലോകത്തെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement