• HOME
 • »
 • NEWS
 • »
 • india
 • »
 • Exit Polls 2021: മമതയുടെ ബംഗാളിൽ ബിജെപി വരുമോ? എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന് തിരിച്ചടി

Exit Polls 2021: മമതയുടെ ബംഗാളിൽ ബിജെപി വരുമോ? എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന് തിരിച്ചടി

ചില എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്ക് മുൻ‌തൂക്കം ഉണ്ട്. അതേസമയം പ്രമുഖ ഏജൻസിയായ ‘ആക്സിസ് മൈ ഇന്ത്യ’ പോളിൽ ബംഗാളിൽ തൂക്കുസഭ ഉണ്ടാകുമെന്നാണ് പ്രവചനം.

Mamata Banerjee, Narendra Modi.

Mamata Banerjee, Narendra Modi.

 • Share this:
  അമാൻ ശർമ്മ

  പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പോലെ തന്നെ എക്സിറ്റ് പോളുകളും ധ്രുവീകരിക്കപ്പെടുന്ന ഫലങ്ങളാണ് പുറത്തുവിട്ടത്, ചിലത് തൃണമൂൽ കോൺഗ്രസിന് വ്യക്തമായ വിജയം പ്രവചിക്കുന്നു, മറ്റു ചില എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്ക് മുൻ‌തൂക്കം ഉണ്ട്. അതേസമയം പ്രമുഖ ഏജൻസിയായ ‘ആക്സിസ് മൈ ഇന്ത്യ’ പോളിൽ ബംഗാളിൽ തൂക്കുസഭ ഉണ്ടാകുമെന്നാണ് പ്രവചനം.

  ചില പ്രദേശങ്ങളിൽ ബിജെപിയും തൃണമൂലും ശക്തമായ മത്സരം നടന്ന സാഹചര്യത്തിൽ ഇത്തവണ പ്രവനം അസാധ്യമായ തിരഞ്ഞെടുപ്പാണ് ബംഗാളിലേതെന്ന വിലയിരുത്തലുമുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പ് നിർണയിക്കപ്പെടുന്ന നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു: പൊതുവെ മൗനം പാലിച്ച വോട്ടർമാർ, മൂന്നാം മുന്നണിയുടെ ദുർബലാവസ്ഥ, നാലാം ഘട്ടത്തിലെ സിതാൽകുച്ചി പോലുള്ള സംഭവങ്ങൾ മുസ്‌ലിം വോട്ടുകളെ ഒന്നിപ്പിച്ചത്. അവസാന രണ്ട് ഘട്ട വോട്ടെടുപ്പുകളിൽ കോവിഡ് -19 ന്റെ രണ്ടാം തരംഗം കൊൽക്കത്ത നഗരത്തിലെ സീറ്റുകളെയും ബാധിച്ചിരിക്കാം. പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോളുകളിലും ഇത് പ്രതിഫലിച്ചു.

  സി-വോട്ടർ 160 ഓളം സീറ്റുകളുടെ ഭൂരിപക്ഷം തൃണമൂലിന് നൽകി. ടുഡേയ്സ് ചാണക്യ തൃണമൂലിന് 180-ൽ കൂടുതൽ സീറ്റുകൾ നൽകി. എന്നിരുന്നാലും, പീപ്പിൾസ് പൾസ് 170 സീറ്റുകളുമായി ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി. അതേസമയം, ആക്സിസ് മൈ ഇന്ത്യയും പോൾസ്ട്രാറ്റും ഒരു തൂക്കുസഭയാണ് ബംഗാളിൽ പ്രവചിക്കുന്നത്. ബിജെപിക്ക് 143 സീറ്റിനെതിരെ തൃണമൂലിന് 147 സീറ്റുകൾ വരെ നേടാനാകുമെന്ന് പോൾസ്ട്രാറ്റ് പറഞ്ഞു. തൃണമൂലിന് 142-152 സീറ്റുകളും ബിജെപിക്ക് 125-135 സീറ്റുകളും നേടാനാകുമെന്ന് പോൾസ്ട്രാറ്റ് പറഞ്ഞു. പശ്ചിമ ബംഗാളിലെ 292 സീറ്റുകൾ 147 എണ്ണമാണ് ഭരണത്തിലേക്ക് എത്താനായി നേടേണ്ടത്.

  സങ്കീർണ്ണമാക്കുന്ന ഘടകങ്ങൾ

  ഒരു മാസത്തിലേറെ നീണ്ടുനിന്ന എട്ടു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിൽ, ആദ്യ നാല് ഘട്ടങ്ങളിൽ ബിജെപിക്ക് മുൻ‌തൂക്കം ഉണ്ടെന്ന തോന്നലാണ് പൊതുവെ ഉണ്ടായത്. ആദ്യ നാല് ഘട്ടങ്ങളിൽ ബിജെപി ശക്തമായിട്ടില്ലാത്ത രണ്ട് പ്രദേശങ്ങളായ മെഡിനിപൂർ, സൗത്ത് 24 പർഗാനാസ് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലും ഇത്തവണ ബിജെപിയ്ക്ക് ചില മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മെദിനിപൂരിലെ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ട സുവേന്ദു അധികാരിയുടെ സാന്നിധ്യവും മത്സരം കടുത്തതാക്കിയിട്ടിണ്ട്.. കഴിഞ്ഞ വർഷം ആംഫാൻ ചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങളിലും ജനവിധിയിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാകാം. ഇവിടെ ദുരന്തമേഖലകളിൽ വലിയ ആശ്വാസം ലഭിക്കാത്തതുമായ ദരിദ്രരായ ജനങ്ങൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ തൃണമൂലിന്‍റെ ഡയമണ്ട് ഹാർബർ എംപി അഭിഷേക് ബാനർജിക്കെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു.

  Also Read- Assembly Election Exit Poll Results 2021: ബംഗാളിൽ മമതക്ക് നേരിയ മുൻതൂക്കം, തമിഴ്നാട്ടിൽ DMK, അസമിലും പുതുച്ചേരിയിലും NDA

  ഉത്തര ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ നടന്ന നാലാം ഘട്ട പോളിംഗ് വേളയിൽ നടന്ന സീതാൽകുച്ചി സംഭവത്തിൽ അർധസൈനികരുടെ വെടിവയ്പിൽ നാല് മുസ്ലീങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ നിന്ന് തൃണമൂലിന് അനുകൂലമായ സാഹചര്യം ഉടലെടുത്തതായി വിലയിരുത്തലുണ്ട്. മുസ്‌ലിം വോട്ടുകൾ ഏകീകരിക്കാനുള്ള വിഷയത്തിൽ മുഖ്യമന്ത്രി മുന്നിൽ നിൽക്കുകയും ചെയ്തു, മുസ്ലീം ഭൂരിപക്ഷ ജില്ലകളായ മാൽദ, മുർഷിദാബാദ്, ദിനാജ്പൂർ എന്നിവിടങ്ങളിൽ മമത ഒരാഴ്ചയോളം തമ്പടിച്ചു. ഈ ജില്ലകളിൽ നിന്ന് കഴിഞ്ഞ തവണ മുപ്പിതോളം സീറ്റുകൾ ലഭിച്ച കോൺഗ്രസിന്റെ അസാനിദ്ധ്യവും ശ്രദ്ധേയമാണ് - മാൾഡയിലും മുർഷിദാബാദിലും രാഹുൽ ഗാന്ധി പ്രചരണം ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രാദേശിക കോൺഗ്രസ് എംപി ആദിർ രഞ്ജൻ ചൌധരി കോവിഡ് മൂലം രോഗബാധിതനായി. തൃണമൂലിനെ കൂടുതൽ സഹായിച്ചു.

  അതിനാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 121 നിയമസഭാ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയ ബിജെപിക്ക് മെഡിനിപൂർ, ബർദ്വാൻ, സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ് തുടങ്ങിയ പ്രദേശങ്ങളിൽ നല്ല മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, മാൽഡയിലേക്കും മുർഷിദാബാദിലേക്കും പുതിയ കടന്നുകയറ്റം നടത്തി അത്തരം മേഖലകളിലെ നഷ്ടം നികത്താനാണ് തൃണമൂലൽ ലക്ഷ്യമിടുന്നത്, കൂടുതൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന് മമത ബാനർജി അവിടെയുള്ള മുസ്ലിം വോട്ടർമാരോട് പറഞ്ഞു.ഇവിടത്തെ മുസ്‌ലിം വോട്ടുകൾ തൃണമൂലിനും മൂന്നാം മുന്നണിയ്ക്കുമായി വിഭജിക്കപ്പെണമെന്നാണ് ബിജെപി ആഗ്രഹിച്ചത്. 11 കൊൽക്കത്ത സീറ്റുകളിൽ തൃണമൂലിനെ കോവിഡ് വിഷയത്തിലുണ്ടാകുന്ന നിലപാടായിരിക്കും ഫലത്തെ നിർണയിക്കുന്ന മറ്റൊരു എക്സ്-ഫാക്ടർ.

  മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന് മോശം വാർത്ത

  മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ഫലത്തെക്കുറിച്ച് മിക്ക വോട്ടെടുപ്പുകാരും ഐകകണ്ഠ്യേനയാണ് പ്രവചിക്കുന്നത്. ഇടതുപക്ഷം കേരളം നിലനിർത്തുമെന്ന് ഒട്ടുമിക്ക സർവേകളും പ്രവചിച്ചു, ബിജെപി അസം നിലനിർത്തും. ഡിഎംകെ-കോൺഗ്രസ് സഖ്യം തമിഴ്‌നാട്ടിൽ ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിൽ വരുമെന്ന് പ്രവചിക്കപ്പെടുന്നു. പുതുച്ചേരിയിൽ കോൺഗ്രസിന് ഊർജം നഷ്‌ടപ്പെടുന്നതായി സൂചനയുണ്ട്. ഇത് കോൺഗ്രസിനും കേരളത്തിൽ നിന്നുള്ള വയനാട് എംപിയായ രാഹുൽ ഗാന്ധിക്കും വലിയ നഷ്ടം സൃഷ്ടിച്ചേക്കാം. തമിഴ്‌നാട്ടിലെ ഒരു ചെറിയ പങ്കാളി മാത്രമാണ് കോൺഗ്രസ്. അസമിൽ കോൺഗ്രസ് ശക്തമായി പ്രചരണത്തിന് ഉണ്ടായിരുന്നു. അവിടെ രാഹുലും പ്രിയങ്ക ഗാന്ധി വാദയും വ്യാപകമായി പ്രചാരണം നടത്തി. ചില എക്സിറ്റ് പോളുകൾ അസമിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണിക്കുന്നതെങ്കിലും, കോൺഗ്രസ് ദീർഘകാലമായി ഭരിച്ച സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം തോൽവിയാണ് കൂടുതൽ സർവേകളും പ്രവചിക്കുന്നത്.
  Published by:Anuraj GR
  First published: