ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും സമരത്തിൽ (Farmers Protest)നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ. പഞ്ചാബിലെ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ച(SKM)യുടേതാണ് തീരുമാനം. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ പിൻവിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് കോർ കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിലാണ് ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകാൻ കർഷകർ തീരുമാനിച്ചത്. 40 ഓളം കർഷക യൂണിയനുകൾ അടങ്ങുന്നതാണ് സംയുക്ത കിസാൻ യൂണിയൻ. നവംബർ 29 നാണ് ട്രാക്ടർ റാലി തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ നിശ്ചയിച്ചതു പ്രകാരം ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകുമെന്നും കർഷക സമരത്തിന്റെ ഒന്നാം വാർഷികം ആചരിക്കുമെന്നും സമിതി വ്യക്തമാക്കി. സമരം തുടരാനാണ് തീരുമാനം. നാളെ സമിതിയുടെ പ്രധാന യോഗം വീണ്ടും ചേരും. നവംബർ 22 ന് ലഖ്‌നൗവിൽ മഹാപഞ്ചായത്തും 26 ന് ഗാസിപൂർ-സിംഗു അതിർത്തിയിൽ പ്രതിഷേധവും നവംബർ 29 ന് ട്രാക്ടർ റാലിയും ആസൂത്രണം ചെയ്തതുപോലെ നടക്കും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏകപക്ഷീയമായ സംഭാഷണമാണ് നടത്തിയത്. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും യോഗത്തിന് ശേഷം കർഷക സമര നേതാക്കൾ വ്യക്തമാക്കി.
കർഷകവിരുദ്ധ നിയമപ്രക്ഷോഭത്തിന്റെ ഒരു വർഷം പ്രമാണിച്ച് നവംബർ 29ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ എല്ലാ ദിവസവും 500 കർഷകർ പാർലമെന്റിലേക്കുള്ള സമാധാനപരമായ ട്രാക്ടർ മാർച്ചുകളിൽ പങ്കെടുക്കുമെന്ന് എസ്‌കെഎം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
കർഷക സമരത്തിൽ 700-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സർക്കാരിന് ഈ തീരുമാനം നേരത്തെ എടുക്കാമായിരുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന എസ്‌കെഎം മീറ്റിംഗിൽ തങ്ങൾ യോഗം ചേരുകയും ഞങ്ങളുടെ ഭാവി നടപടി തീരുമാനിക്കുകയും ചെയ്യുമെന്നുമായിരുന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് രാവിലെ പ്രതികരിച്ചത്.
ഗുരുനാനാക് ജയന്തി ദിനമായ ഇന്നലെയായിരുന്നു വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടെ നിയമം പൂർണമായും ഇല്ലാതെ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.