ന്യൂഡല്‍ഹി: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയ്യാറാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ വ്യക്തമാക്കി.
मैं भारत की आवाज़ के लिए लड़ रहा हूं।
मैं हर कीमत चुकाने को तैयार हूं।
— Rahul Gandhi (@RahulGandhi) March 24, 2023
Also read-പത്തു വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ അതേ ഓർഡിനൻസ് ഇന്ന് രാഹുലിന് തിരിച്ചടിയായി
2019-ലെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, രാഹുലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi, Twitter Post