News18 India Chaupal : അപകടസാധ്യത മനസ്സിലാക്കി ഓഹരി വിപണിയിലേക്ക് കടക്കുക: നിർമലാ സീതാരാമൻ

Last Updated:

ഓഹരി വിപണികൾ കരുത്തുറ്റതായിരിക്കാൻ നമ്മൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ, ഊഹക്കച്ചവട പ്രവർത്തനങ്ങൾ വളരെ കൂടുതലാകുമ്പോൾ ഒരു ജാ​ഗ്രത ആവശ്യമാണ്

ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിന്റെ ​ഗുണ ദോഷ വശങ്ങളെ കുറിച്ച് സംസാരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പണം നിക്ഷേപിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്നും ഓപ്ഷനുകൾ മനസിലാക്കി പണം നിക്ഷേപിക്കണമെന്നും
നിർമലാ സീതാരാമൻ പറഞ്ഞു. ന്യൂസ് 18 ഇന്ത്യ ചൗപൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ.
ഓഹരി വിപണികൾ കരുത്തുറ്റതായിരിക്കാൻ നമ്മൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ, ഊഹക്കച്ചവട പ്രവർത്തനങ്ങൾ വളരെ കൂടുതലാകുമ്പോൾ ഒരു ജാ​ഗ്രത ആവശ്യമാണ്. ആളുകൾ അവരുടെ ജീവിത സമ്പാദ്യവുമായി ഉയർന്ന അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
പെൻഷൻ പദ്ധതിക്കായി ഒപിഎസ്/എൻപിഎസ് ചർച്ചകൾക്ക് സർക്കാർ നല്ലൊരു ബദൽ ഒരുക്കിയിട്ടുണ്ട്. എംപ്ലോയീസ് യൂണിയനുകൾ ഇതിനെ സ്വാഗതം ചെയ്തെന്നും അവർ വ്യക്തമാക്കി.
advertisement
ഷെയർ മാർക്കറ്റ് എന്നാൽ എന്താണ്?
പൊതുവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതുമായ സ്ഥലമാണ് ഷെയർ മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് എന്ന് നമുക്ക് പറയാം. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന്, ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇന്ത്യയിൽ, സെക്യൂരിറ്റികളെയും ചരക്ക് വിപണികളെയും നിയന്ത്രിക്കാനാണ് സെബി പ്രവർത്തിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
News18 India Chaupal : അപകടസാധ്യത മനസ്സിലാക്കി ഓഹരി വിപണിയിലേക്ക് കടക്കുക: നിർമലാ സീതാരാമൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement