advertisement

ഡൽഹിയിലെ വെടിവെയ്പ്പ് സംഭവങ്ങൾ: ഡിസിപിയെ തൽസ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഡൽഹിയിൽ വെടിവെയ്പ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമിത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വെടിവെയ്പ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡിസിപി ചിൻമോയ് ബിശ്വാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. അഡീഷണൽ ഡിസിപി കുമാർ ഗ്യാനേഷിനാണ് താൽക്കാലിക ചുമതല. തെക്കു കിഴക്കൻ ഡൽഹിയുടെ ചുമതലയുള്ള ഡിസിപിയായിരുന്നു ചിൻമോയ് ബിശ്വാസ്.
ഞായറാഴ്ച, സിഎഎയ്ക്കെതിരായ പ്രക്ഷോഭം ശക്തമായ ഷഹീൻ ബാഗിലെ സ്ഥിതിഗതികൾ വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസിപിയായി നിയമക്കുന്നതിനായി മൂന്ന് അനുയോജ്യരായ ഉദ്യോഗസ്ഥരുടെ പേരുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഡൽഹി പൊലീസ് കമ്മീഷണറോ നിർദേശിക്കണമെന്നും ഉത്തരവിട്ടു.
Also Read- കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഡൽഹിയിൽ വെടിവെയ്പ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു നടപടികൾ സ്വീകരിക്കുന്നതിൽ ചിൻമോയ് ബിശ്വാസിനു വീഴ്ചപറ്റിയെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതിനെത്തുടർന്നാണ് നടപടി.
advertisement
കഴിഞ്ഞ മാസം 30നും ഈ മാസം ഒന്നിനും ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലേക്ക് വെടിവയ്പ് നടന്നിരുന്നു. ഗാന്ധിജിയുടെ ചരമവാർഷികദിനത്തിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് 17കാരനാണ് വെടിയുതിർത്തത്. സംഭവത്തിൽ ഒരു വിദ്യാർഥിയുടെ കൈയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാൾ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ഇയാളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
70 നിയമസഭാ സീറ്റുകളിലേക്ക് ഈ മാസം എട്ടിനാണ് തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിലെ വെടിവെയ്പ്പ് സംഭവങ്ങൾ: ഡിസിപിയെ തൽസ്ഥാനത്ത് നിന്ന് നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement