ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത് മടങ്ങിയെത്തിയ ഉടൻ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
മുന്‍ കോണ്‍ഗ്രസ് നേതാവായ രാധ കിഷോറിന്റെ മകനാണ് ശ്രീധര്‍
ജിമ്മിലെ വര്‍ക്ക് ഔട്ടിന് ശേഷം തിരികെയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ബാലപേട്ട് സ്വദേശിയായ ശ്രീധറാണ് (31) മരിച്ചത്. ജിമ്മിലെ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീധറിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുന്‍ കോണ്‍ഗ്രസ് നേതാവായ രാധ കിഷോറിന്റെ മകനാണ് ശ്രീധര്‍. കഴിഞ്ഞ ഞായറാഴ്ച തന്റെ സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ ശ്രീധര്‍ പങ്കെടുത്തിരുന്നു. അന്ന് പൂര്‍ണ ആരോഗ്യവാനായിരുന്നു അദ്ദേഹം എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Also Read- വൃഷണം മുറിച്ചനിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി രക്തംവാർന്ന് മരിച്ചു
തിങ്കളാഴ്ച ജിമ്മില്‍ പോയി വന്ന ശേഷമാണ് അസ്വസ്ഥതകൾ പ്രകടമാകാന്‍ തുടങ്ങിയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുറച്ച് നാള്‍ മുമ്പ് ഒരു വാഹനാപകടത്തില്‍ ശ്രീധറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
advertisement
അതേസമയം ഖമ്മം ജില്ലയില്‍ രണ്ട് ദിവസം മുമ്പ് 33കാരനായ യുവാവും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അല്ലിപുരം ഗ്രാമനിവാസിയായ നാഗരാജുവാണ് ഹൃദയാഘാതം മൂലം മരിച്ചത്. നിലവില്‍ തെലങ്കാനയിലും ആന്ധ്രയിലും നിരവധി യുവാക്കള്‍ ഹൃദയാഘാതത്തിനിരയാകുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ജഗ്തിയാലില്‍ ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചതും വാര്‍ത്തയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Unnao,Uttar Pradesh
First Published :
July 11, 2023 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത് മടങ്ങിയെത്തിയ ഉടൻ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു