മഹാരാഷ്ട്രയില്‍ അധ്യാപകര്‍ക്ക് അറ്റന്‍ഡന്‍സ് ഉറപ്പാക്കാന്‍ ജിയോ ഫെന്‍സിംഗ്
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനകളുടെ പശ്ചാത്തലത്തിലാണ് ജിയോ ഫെന്‍സിംഗ് സംവിധാനം നടപ്പിലാക്കുന്നത്
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധ്യാപകരുടെ ഹാജർ നില ഉറപ്പാക്കുന്നതിന് ജിയോ ഫെന്‍സിംഗ് (Geo-fencing) സംവിധാനം നടപ്പിലാക്കുന്നു. അധ്യാപകരുടെ ഇടയില്‍ കൃത്യനിഷ്ഠ പ്രോത്സാഹിപ്പിക്കുന്നതിനും ജോലിക്ക് ഹാജരാകാതിരിക്കുന്നത് കുറയ്ക്കുന്നതിനും വിദ്യാഭ്യാസ മേഖലയില്‍ സുതാര്യതയും അച്ചടക്കവും കൊണ്ടുവരുന്നതിനുമായാണ് പൂനെ ജില്ലാ പരിഷത്ത് ഇത് നടപ്പിലാക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബയോമെട്രിക് ഹാജര്‍ (biometric attendance) സംവിധാനം നടപ്പിലാക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പകരം ജിയോ ഫെന്‍സിംഗ് (Geo-Fencing) സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സംവിധാനം അനുസരിച്ച് അധ്യാപകര്‍ക്ക് അവരുടെ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍, അതായത് ജിയോ-ഫെന്‍സിംഗ് സാങ്കേതികവിദ്യ വഴി നിര്‍ണയിക്കപ്പെട്ട സ്ഥലത്ത് വെച്ച് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയും.
പുതിയ സംവിധാനം ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ സ്‌കൂളിനും ചുറ്റും ഒരു വെര്‍ച്വല്‍ അതിര്‍ത്തി അല്ലെങ്കില്‍ ജിയോ-ഫെന്‍സ് സൃഷ്ടിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ജില്ലാ പരിഷത് ഭരണകൂടം അറിയിച്ചു. അധ്യാപകര്‍ ഈ നിയുക്ത അതിര്‍ത്തിക്കുള്ളില്‍ ശാരീരികമായി സാന്നിധ്യമുള്ളപ്പോള്‍ മാത്രമെ അവരുടെ ഹാജര്‍ അടയാളപ്പെടുത്താന്‍ കഴിയുകയുള്ളൂ. പ്രദേശത്തേക്കുള്ള അവരുടെ പ്രവേശനവും പുറത്തുകടക്കലും ഈ സംവിധാനം സ്വയമേവ രേഖപ്പെടുത്തും. ഇത് അവരുടെ സാന്നിധ്യത്തിന്റെ കൃത്യമായ, ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഹാജര്‍ ഉറപ്പാക്കുന്നു. ഈ മാസം തന്നെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നടപ്പിലാക്കും. നേരത്തെ ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പിലാക്കാനാണ് ഭരണകൂടം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ചെലവ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സ്‌കൂള്‍ പരിസരത്തിന് ചുറ്റുമുള്ള ഒരു വെര്‍ച്വല്‍ അതിര്‍ത്തി നിര്‍വചിക്കുന്നതിന് ജിപിഎസ് ഉപയോഗിക്കുന്ന ജിയോ-ഫെന്‍സിംഗ് രീതി സാമ്പത്തികമായും കാര്യക്ഷമവുമായും ഒരു ബദല്‍ മാര്‍ഗമായി കണക്കാക്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു..
advertisement
''ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി ജിയോ-ഫെന്‍സിംഗ് ഉപയോഗിക്കും. ബയോമെട്രിക് സംവിധാനം ചെലവ് വര്‍ധിപ്പിക്കും. അതിനാല്‍ ഇത് തിരഞ്ഞെടുക്കുകയായിരുന്നു. ഒരിക്കല്‍ നടപ്പിലാക്കിയാല്‍ ഇത് ഭരണകൂടത്തിന് ഒരു സ്ഥലത്തെ ഹാജര്‍ ട്രാക്ക് ചെയ്യാന്‍ കഴിയും,'' പൂനെ ജില്ലാ പരിഷത് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ഗഞ്ചന്‍ പാട്ടീല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ''ഈ സംവിധാനം അധ്യാപകരുടെ ഇടയില്‍ സമയനിഷ്ഠ പ്രോത്സാഹിപ്പിക്കുകയും അവര്‍ ഹാജരാകാതിരിക്കുന്നത് കുറയ്ക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സുതാര്യതയും അച്ചടക്കവും കൊണ്ടുവരികയും ചെയ്യുമെന്ന് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു. ജില്ലാ പരിഷത്തിലെ ഒരു കേന്ദ്രീകൃത ഡാഷ് ബോര്‍ഡ് ദൈനംദിന ഹാജര്‍ രേഖപ്പെടുത്തും. ഇത് ഭരണപരമായ ജോലികളെ സഹായിക്കുകയും ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ തടയുകയും ചെയ്യും. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഹാജര്‍ രേഖപ്പെടുത്തിനാല്‍ ഇത് കൃത്യത ഉറപ്പാക്കുകയും ചെയ്യും,'' പാട്ടീല്‍ പറഞ്ഞു.
advertisement
തുടക്കത്തില്‍ അധ്യാപക സംഘടനകള്‍ ഓണ്‍ലൈന്‍ ഹാജര്‍ സംവിധാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, സംഘടനകളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഭരണകൂടം കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. അധ്യാപകര്‍ക്കൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും നിലവിൽ ഓണ്‍ലൈന്‍ ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനകളുടെ പശ്ചാത്തലത്തിലാണ് ജിയോ ഫെന്‍സിംഗ് സംവിധാനം നടപ്പിലാക്കുന്നത്. ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും അധ്യാപകരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ചില സ്‌കൂളുകളില്‍ അധ്യാപകര്‍ വൈകി എത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്ത് കാത്തുനില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.
advertisement
Summary: Geo-fencing to ensure attendance of teachers in Maharashtra
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 12, 2025 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയില്‍ അധ്യാപകര്‍ക്ക് അറ്റന്‍ഡന്‍സ് ഉറപ്പാക്കാന്‍ ജിയോ ഫെന്‍സിംഗ്