advertisement

ഗോവയിൽ നീന്തുന്നത് നിരോധിച്ചു; വെള്ളച്ചാട്ടങ്ങളിലും ഉപേക്ഷിച്ച ക്വാറികളിലും സുരക്ഷാ മുന്നറിയിപ്പ്

Last Updated:

ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പിന്റെ ലംഘനമാകുമെന്ന് ഉത്തര, ദക്ഷിണ ഗോവന്‍ജില്ലകളിലെ കളക്ടര്‍മാര്‍ ഞായറാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പനാജി: വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍, പുഴകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയില്‍ നീന്തുന്നതിന് നിരോധനമേര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍. മഴക്കാലം തുടങ്ങുന്നതിന് മുന്നോടിയായാണ് ജലാശയങ്ങളിൽ നീന്തുന്നത് സർക്കാർ നിരോധിച്ചത്.
ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പിന്റെ ലംഘനമാകുമെന്ന് ഉത്തര, ദക്ഷിണ ഗോവന്‍ജില്ലകളിലെ കളക്ടര്‍മാര്‍ ഞായറാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
മനുഷ്യജീവന്‍, ആരോഗ്യം, സുരക്ഷിതത്വം എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് 188-ാം വകുപ്പ് കൈകാര്യം ചെയ്യുന്നത്.
വെള്ളച്ചാട്ടം, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍, പുഴകള്‍, തടാകങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയില്‍ ആളുകള്‍ ഒഴുക്കില്‍പ്പെടുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം ജലാശയങ്ങളില്‍ നീന്തുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ അറിയിച്ചു.
മനുഷ്യ ജീവനോ പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കോ എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടാകാതിരിക്കാന്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
advertisement
Summary: Goa Government has prohibited swimming in waterfalls, abandoned quarries, and rivers, among other water bodies in view of the upcoming monsoon season.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവയിൽ നീന്തുന്നത് നിരോധിച്ചു; വെള്ളച്ചാട്ടങ്ങളിലും ഉപേക്ഷിച്ച ക്വാറികളിലും സുരക്ഷാ മുന്നറിയിപ്പ്
Next Article
advertisement
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
  • അമേരിക്കയും ഇസ്രായേലും ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെ രണ്ട് തവണ ആക്രമണം നടത്തി

  • ഗൾഫിലെ എട്ട് പ്രധാന പാലങ്ങൾ ഇറാൻ്റെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു

  • ആക്രമണത്തിൽ ബി1 പാലം തകരുകയും എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

View All
advertisement