കർക്കശമായ നിയമം കൊണ്ട് മാത്രം സമൂഹം കെട്ടിപ്പടുക്കാൻ കഴിയില്ല; മാറേണ്ടത് ചിന്താഗതികൾ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Last Updated:

സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോള്‍ മാത്രമേ ഒരു മെച്ചപ്പെട്ട സമൂഹം ഉടലെടുക്കുകയുള്ളൂ. 

കർക്കശമായ നിയമങ്ങൾ കൊണ്ട് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആദ്യം നമ്മുടെ ചിന്താഗതിയാണ് മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായി ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കുന്നതിലേക്ക് നീങ്ങണമെന്നുെം അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന ന്യൂസ് 18 sheshakti പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും ഹനിക്കുന്ന പ്രത്യക്ഷമായ സംരക്ഷണ നിയമങ്ങൾക്കെതിരെ നാം തീക്ഷ്ണതയോടെ പ്രതികരിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് തുല്യ അവസരം വേണം. തൊഴിലാളികളുടെ എല്ലാ മേഖലകളിലും അവർക്ക് സുരക്ഷിതമായ ജോലിസ്ഥലങ്ങൾ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നിയമസംവിധാനങ്ങള്‍ കൊണ്ട് മാത്രം എല്ലാ അതിക്രമങ്ങളും തടയാന്‍ കഴിയില്ല. സ്വകാര്യവും പൊതുവായതുമായ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാം ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. സ്വാതന്ത്ര്യവും സമത്വവും ലഭിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് അവരെ എത്തിക്കണമെന്നും അദ്ദേഹം പഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
advertisement
സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുമ്പോള്‍ മാത്രമേ ഒരു മെച്ചപ്പെട്ട സമൂഹം ഉടലെടുക്കുകയുള്ളൂ. സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ് ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയാറാക്കിയ ഹന്‍സ മേത്തയെ കുറിച്ചും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പരാമര്‍ശിച്ചു. മേത്ത ഒരു ആക്ടിവിസ്റ്റും നയതന്ത്രജ്ഞയും ഭരണഘടനാ അസംബ്ലിയിലെ അംഗവും അതിലുപരി ഒരു ഫെമിനിസ്റ്റ് കൂടിയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
കർക്കശമായ നിയമം കൊണ്ട് മാത്രം സമൂഹം കെട്ടിപ്പടുക്കാൻ കഴിയില്ല; മാറേണ്ടത് ചിന്താഗതികൾ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement