ന്യൂഡൽഹി: അപൂർവ്വമായി മാത്രം എത്തുന്ന പച്ച വാൽ നക്ഷത്രം (സി/2022e3) ബുധാഴ്ച (ഫെബ്രുവരി 1) ഭൂമിയോട് ഏറ്റവും അടുത്തെത്തും. ലോകത്ത് എല്ലായിടത്ത് നിന്നും ഈ നക്ഷത്രത്തെ വീക്ഷിക്കാവുന്നതാണ്. ലോകത്ത് എല്ലായിടുത്തു നിന്നും ഈ അപൂർവ്വ കാഴ്ച കാണാൻ കഴിയുമെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും ഇത് ദൃശ്യമാകും. പച്ച നിറത്തോടു കൂടിയാണ് ഈ വാൽ നക്ഷത്രത്തെ കാണാൻ സാധിക്കുക. വാൽമാക്രിയുടേത് പോലുള്ള വാലും ഈ നക്ഷത്രത്തിന്റെ സവിശേഷതയാണ്.
2023 ജനുവരിയോടെ സൂര്യന് ചുറ്റുമുള്ള ഭ്രമണം പൂർത്തിയാക്കിയ ശേഷമാണ് വാൽനക്ഷത്രം ഭൂമിയ്ക്ക് മുകളിലുള്ള ആകാശത്തിലേക്ക് കടക്കുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യവും നക്ഷത്രത്തിനുള്ളിലെ കാർബൺ തൻമാത്രകളുടെ സംയോജനവും കൊണ്ടാണ് ഇവയ്ക്ക് പച്ച കലർന്ന നിറം ലഭിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.
Also read- എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 42 മില്യൺ കിലോമീറ്റർ അകലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. 50000 വർഷത്തിന് മുമ്പാണ് ഈ വാൽ നക്ഷത്രത്തെ അവസാനമായി കണ്ടത്. അന്ന് ഭൂമിയിൽ വസിച്ചിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു.
ഇവയെ എങ്ങനെ കാണാൻ സാധിക്കും?
തെളിഞ്ഞതും ഇരുണ്ട നിറത്തിലുമുള്ള ആകാശത്തിൽ മാത്രമെ ഈ വാൽ നക്ഷത്രത്തെ കാണാൻ സാധിക്കയുള്ളു. അത്രയധികം പ്രകാശം വഹിക്കുന്നവയല്ല ഈ നക്ഷത്രം. അതിനാൽ ഇവയെ കാണാൻ ബൈനോക്കുലർ ഉപയോഗിക്കാവുന്നതാണ്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നവയല്ല ഈ വാൽനക്ഷത്രം. രാത്രി 9.30 ന് ശേഷമാണ് ഇവയെ കാണാൻ സാധിക്കുക. ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ഒഡിഷ, ലഡാക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഈ അപൂർവ്വ ആകാശകാഴ്ച വീക്ഷിക്കാൻ സാധിക്കുമെന്നാണ് വിവരം.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും (James Webb Space Telescope) ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും (Hubble Space Telescope) പകർത്തിയ ഫാന്റം ഗാലക്സിയുടെ (Phantom Galaxy) അതി മനോഹരമായ ദൃശ്യങ്ങൾ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അടുത്തിടെ പുറത്തുവിട്ടിരുന്നു. മെസ്സിയർ 74 അല്ലെങ്കിൽ എം74 (Messier 74 or M74) എന്നും അറിയപ്പെടുന്ന ഫാന്റം ഗാലക്‌സി, ‘ഗ്രാൻഡ് ഡിസൈൻ സ്‌പൈറൽ’ (grand design spiral) എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ക്ഷീരപഥം (spiral galaxy) ആയിരുന്നു ഇത്.
Also read- കൊളസ്ട്രോൾ കുറഞ്ഞാൽ മുടി കൊഴിയും; പഠനവുമായി കേരള സർവകലാശാല ഗവേഷണ സംഘം
രണ്ട് ബഹിരാകാശ ദൂരദർശിനികൾ പകർത്തിയ എം74 ഗാലക്‌സിയുടെ വ്യത്യസ്തവും തികച്ചും ആകർഷകവുമായ മൂന്ന് ദൃശ്യങ്ങൾ ആണ് നാസ പുറത്തുവിട്ടത്. ആദ്യ ചിത്രം ഇളം ചുവപ്പു നിറത്തിലുള്ള ഗാലക്‌സി ഫിലമെന്റുകളുടേതായിരുന്നു. ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കുള്ള ചുഴി പോലെയാണിത് കാണപ്പെട്ടിരുന്നത്. തിളക്കമുള്ള പിങ്ക് നിറത്തിലുള്ള പ്രദേശങ്ങളും ഇവയിൽ ഉൾപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.