നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • CAA പ്രതിഷേധം: ജാമിയ വിദ്യാർഥികളുടെ പ്രകടനത്തിനുനേരെ തോക്കുധാരി വെടിയുതിർത്തു; വെടിവെച്ചത് ജയ് ശ്രീറാം വിളിച്ചുകൊണ്ട്

  CAA പ്രതിഷേധം: ജാമിയ വിദ്യാർഥികളുടെ പ്രകടനത്തിനുനേരെ തോക്കുധാരി വെടിയുതിർത്തു; വെടിവെച്ചത് ജയ് ശ്രീറാം വിളിച്ചുകൊണ്ട്

  “തോക്ക് ചൂണ്ടിക്കൊണ്ട് പാഞ്ഞടുത്ത അക്രമി 'യെ ലോ ആസാദി (നിങ്ങളുടെ സ്വാതന്ത്ര്യം എടുക്കുക), വരൂ, ഞാൻ നിങ്ങളെ വെടിവച്ചുകൊല്ലാം' എന്ന് ആക്രോശിക്കുകയും തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു,"

  jamia-11

  jamia-11

  • Share this:
   ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർഥികൾ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ജൂവർ സ്വദേശിയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് വെടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്ന് മധ്യ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയാണ് സംഭവം.

   “തോക്ക് ചൂണ്ടിക്കൊണ്ട് പാഞ്ഞടുത്ത അക്രമി 'യെ ലോ ആസാദി (നിങ്ങളുടെ സ്വാതന്ത്ര്യം എടുക്കുക), വരൂ, ഞാൻ നിങ്ങളെ വെടിവച്ചുകൊല്ലാം' എന്ന് ആക്രോശിക്കുകയും തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു," പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി ന്യൂസ് 18 നോട് പറഞ്ഞു. പൊലീസ് സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്.   ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഇന്ത്യയിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ 'വന്ദേമാതരം' വിളിക്കണമെന്നും അക്രമി പ്രതിഷേധക്കാരോട് പറഞ്ഞുകൊണ്ടാണ് വെടിയുതിർത്തത്. കശ്മീരിലെ ദോഡ ജില്ലയിൽനിന്നുള്ള ഷാദാബിന്‍റെ ഇടതുകൈയിലാണ് വെടിയേറ്റത്. ഇയാളെ ജാമിയ നഗറിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു.

   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: ഡോ.കഫീൽ ഖാൻ അറസ്റ്റില്‍

   സമാധാനപരമായ പ്രതിഷേധത്തിനുനേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് ജാമിയ വിദ്യാർഥികൾ പറയുന്നു. സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ അക്രമി ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ ന്യൂസ് 18 നോട് പറഞ്ഞു. വെടിവെപ്പുണ്ടായതിനെ തുടർന്ന് ജുമാ മസ്ജിദ്, ഐടിഒ, ഡൽഹി ഗേറ്റ് എന്നീ മൂന്ന് മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അധികൃതർ അടച്ചു.

   തോക്കുധാരിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ, പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 2018 ൽ യുപിയിലെ കസ്ഗഞ്ചിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ഏറ്റുമുട്ടലിൽ അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടതിനെ പരാമർശിച്ച് പ്രതികാരം ചെയ്യുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. സോഷ്യൽ മീഡിയ അക്കൗണ്ടിലെ മറ്റ് പോസ്റ്റുകളിൽ 'രംഭക്ത്' എന്ന വിശേഷണത്തോടെയാണ് ഇയാൾ പോസ്റ്റുകൾ ഇട്ടിരുന്നത്. 'ഗെയിം ഓവർ, ഷഹീൻ ബാഗ്' എന്നും "എന്റെ അവസാന യാത്രയിൽ എന്നെ കാവിയിൽ പൊതിയുക" എന്നും ഫേസ്ബുക്കിൽ ഇദ്ദേഹം പോസ്റ്റുകളിട്ടിട്ടുണ്ട്. ഷൂട്ടിംഗിന് മുമ്പ് റാലിയിൽ നിന്ന് നിരവധി വീഡിയോകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
   First published:
   )}