മാധ്യമപ്രവർത്തകന്റെ കൊലപാതകം: ഗുർമീത് റാം റഹിം സിംഗിനു ജീവപര്യന്തം തടവ്
Last Updated:
ഗുർമീതിന്റെ ഉറ്റ സഹായികളും കേസിലെ കൂട്ടുപ്രതികളുമായ മറ്റ് മൂന്നു പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു
പഞ്ച്കുല: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനു ജീവപര്യന്തം തടവ്. ഗുർമീതിന്റെ ഉറ്റ സഹായികളും കേസിലെ കൂട്ടുപ്രതികളുമായ മറ്റ് മൂന്നു പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹരിയാനയിലെ പഞ്ച്കുല പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ 50,000 രൂപ വീതം പിഴയും അടയ്ക്കണം.
മാധ്യമ പ്രവര്ത്തകന് രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2002-ലാണ് ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് കൊലപാതകത്തിന് കാരണമായി കണ്ടെത്തിയത്.
advertisement
മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ഗുർമീത് കോടതിയിൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് ശിക്ഷാ വിധി കേട്ടത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന് ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. അനുയായികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസിൽ 20 വർഷത്തെ ജയിൽശിക്ഷയാണ് ഗുർമീത് അനുഭവിച്ചുവരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാധ്യമപ്രവർത്തകന്റെ കൊലപാതകം: ഗുർമീത് റാം റഹിം സിംഗിനു ജീവപര്യന്തം തടവ്