40 ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ മോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ ? വിമർശനവുമായി ഒവൈസി
Last Updated:
നമ്മുടെ നാൽപ്പത് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്നായിരുന്നു ചോദ്യം.
ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുൽ മുസ്ലിമീൻ (AIMIM) നേതാവ് അസദുദ്ദീൻ ഒവൈസി. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിക്കെതിരെ ഒവൈസിയുടെ വിമർശനങ്ങൾ. നമ്മുടെ നാൽപ്പത് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്നായിരുന്നു ചോദ്യം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഹൈദരാബാദ് എംപി കൂടിയായ ഒവൈസി മോദിയെ കടന്നാക്രമിച്ചത്.
Also Read-തേജസ്വിനിയില്ല തേജസ്വി: ബംഗളൂരു സൗത്തിൽ മുൻ കേന്ദ്രമന്ത്രി അനന്തകുമാറിന്റെ ഭാര്യയല്ല പകരം RSS യുവനേതാവ്
" താങ്ങളുടെ മൂക്കിന് കീഴെ 50കിലോ ആർഡിഎക്സ് ആണ് പുല്‍വാമയില്‍ എത്തിച്ചത്. അതു എന്തുകൊണ്ട് നിങ്ങൾക്ക് കാണാൻ സാധിച്ചില്ല? നിങ്ങൾ ഉറങ്ങുകയായിരുന്നോ ? നിങ്ങൾ ബിരിയാണി കഴിച്ചിരുന്നോ ? ഒരു പക്ഷെ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങിയതാകും.. ഇവിടെ നാൽപത് പേരാണ് മരിച്ചത് ".. എന്നായിരുന്നു ഒവൈസിയുടെ വാക്കുകൾ.
advertisement
Also Read-അർധരാത്രിയിലെ കോൺഗ്രസ് പട്ടികയിലും ബംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയില്ല; അവിടെ മോദി വരുമോ ?
കൊടുംവനത്തിനുള്ളിലെ ഭീകരകേന്ദ്രം ഉൾപ്പെടുന്ന പ്രദേശത്ത് 300ഓളം മൊബൈൽ ഫോണുകൾ ആക്ടീവാണെന്ന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ കാര്യം ചൂണ്ടിക്കാട്ടിയും ഒവൈസി വിമർശനം ഉന്നയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിനായി മുന്നോറോളം ഫോണുകൾ ആക്ടീവായിരുന്നുവെന്ന് നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈഷൻ കണ്ടെത്തിയിരുന്നു എന്നാൽ 50കിലോ ആർഡിഎക്സ് പുല്‍വാമയിലെത്തുന്നു എന്ന് ഇവിടെ ഡൽഹിയിലിരുന്ന നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതെന്താ എന്നായിരുന്നു വിമർശനം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2019 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
40 ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ മോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ ? വിമർശനവുമായി ഒവൈസി